തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസുകള്‍ കൂടിയിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. നെടുമങ്ങാട് വാളിക്കോട് ആണ് സംഭവം നടന്നത്. ഇയാളെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റ് 14 പേരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് പൊന്മുടിയിലേക്ക് പോയ ബസും പാലോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓട്ടോ റിക്ഷയെ ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് അപകടം ഉണ്ടായത്.
Also Read-KSRTC ബസിന് സൈഡ് നൽകാതെ അഭ്യാസം; യുവാവിന്റെ ലൈസൻസ് റദ്ദാക്കി
Accident | ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു; അപകടം ബൈക്കിന്റെ ലോണടച്ചു മടങ്ങവേ
കോട്ടയം: എരുമേലിയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. പ്ലാച്ചേരി സ്വദേശി രാഹുല്‍ സുരേന്ദ്രന്(23), പൊന്തന്‍പുഴ വളകൊടി ചതുപ്പ് സ്വദേശി ശ്യാം സന്തോഷ് (29) എന്നിവരാണ് മരിച്ചത്. ബൈക്കിന്റെ ലോണ്‍ അടച്ച് മടങ്ങവേയായിരുന്നു അപകടം.
ശ്യാം സന്തോഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കല്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ രത്രി പതിനൊന്നു മണിയോടെ രാഹുലും മരിക്കുകയായിരുന്നു. എരുമേലി റാന്നി സംസ്ഥാനപാതയില്‍ ഇന്നലെ രാത്രി ഒന്‍പതു മണിയോടെയായിരുന്നു അപകടം.
Also Read-Accident | ബംഗളുരുവിലേക്ക് പോയ KSRTC സ്വിഫ്റ്റ് ബസ് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്
റാന്നി നിലക്കല്‍ ഭദ്രാസനം ബിഷപ്പ് സഞ്ചരിച്ചിരുന്ന ഇന്നോവയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു ബൈക്ക്. കരിങ്കല്‍കെട്ട് പണിക്കാരായിരുന്നു മരണപ്പെട്ട യുവാക്കള്‍. ശ്യാമിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലും രാഹുലിന്റേത് കോട്ടയം മെഡിക്കല്‍ കോളേജിലും. എരുമേലി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.