തിരുവനന്തപുരം: ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് കെഎസ്ആര്‍ടിസി ബസ് നിര്‍ത്തികൊടുക്കണമെന്ന് ഗതാഗതവകുപ്പ് ഉത്തരവിറക്കി. സ്ത്രീകള്‍ക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇത് ബാധകമായിരിക്കും. കെഎസ്ആര്‍ടിസി ‘മിന്നല്‍’ ബസുകള്‍ ഒഴികെയുള്ള എല്ലാ സൂപ്പര്‍ ക്ലാസ് ബസുകളും ഇത്തരത്തില്‍ നിര്‍ത്തികൊടുക്കണമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.
Also Read- കെഎസ്ആർടിസി പെൻഷൻ വ്യാഴാഴ്ചയ്ക്കകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി
മിന്നൽ ഒഴികെ എല്ലാ സർവീസുകളും രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് നിർത്തിക്കൊടുക്കണമെന്ന് 2022 ജനുവരിയിൽ കെഎസ്ആർടിസി എംഡി കർശനനിർദേശം നൽകിയിരുന്നു. എന്നാൽ തുടര്‍ന്നും രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ ആവശ്യപ്പെട്ടാലും സ്റ്റോപ്പിൽ മാത്രമേ ഇറക്കൂ എന്നു കണ്ടക്ടർ നിർബന്ധം പിടിക്കുകയും സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിടുകയും ചെയ്യുന്നുവെന്ന പരാതികൾ ലഭിച്ചതിനാലാണ് പ്രത്യേക ഉത്തരവിറക്കാൻ മന്ത്രി ആന്റണി രാജു നിർദേശം നല്‍കിയത്..
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.