• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

INFO: പാലക്കാട്- കോഴിക്കോട് റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി

കനത്ത നാശം വിതച്ച മഴയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത് ഇതുവരെ 44 പേരാണ് മരിച്ചത്

news18
Updated: August 10, 2019, 8:27 AM IST
INFO: പാലക്കാട്- കോഴിക്കോട് റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി
പ്രതീകാത്മക ചിത്രം
news18
Updated: August 10, 2019, 8:27 AM IST
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും തുടരവെ പാലക്കാട്- കോഴിക്കോട് റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി. വ്യാപകമായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുറ്റ്യാടി ചുരവും അടച്ചിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതവും നിരോധിച്ചു. താമരശേരി ചുരം വഴി ഹെവി വെഹിക്കിളുകളും നിരോധിച്ചിട്ടുണ്ട്.

കനത്ത നാശം വിതച്ച മഴയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത് ഇതുവരെ 44 പേരാണ് മരിച്ചത്. കണ്ണൂര്‍ പയ്യന്നൂര്‍ മുത്തത്തിയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചതോടെയാണ് മരണസംഖ്യ 44 ആയി ഉയര്‍ന്നത്. മലപ്പുറം ഭൂദാനത്തും ഇതുവരെയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെയും അവിടെയത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ തുടരുന്നു; കാലവര്‍ഷക്കെടുതിയില്‍ മരണം 44

ഭൂദാനത്ത് ഉരുള്‍ പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മണ്ണിടിച്ചിലില്‍ 18 വീടുകള്‍ മണ്ണിനടിയിലായി. വയനാട് ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് വൈകീട്ട് മൂന്നോടെ തുറന്നേക്കും. നേരത്തെ രാവിലെ എട്ടോടെ തുറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഡാമിന്റെ പ്രദേശത്ത് മഴ കുറവായതിനാല്‍ രാവിലെ തുറക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.

നിലവില്‍ ഡാമിലെ ജലനിരപ്പ് 1.35 മീറ്റര്‍ താഴെയാണ്. അതുകൊണ്ട് ഡാം 8 മണിക്ക് തുറക്കേണ്ടതില്ലെന്നും പൂര്‍ണ്ണമായ ജാഗ്രത അറിയിപ്പുകള്‍ നല്‍കി വൈകിട്ട് മൂന്ന് മണിയോടെ ഡാം ഷെട്ടര്‍ തുറക്കാനും സാധ്യതയുണ്ടെന്നാണ് പുതിയ വിവരങ്ങള്‍

First published: August 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...