• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

വാടക നൽകിയില്ല: കൊട്ടിഘോഷിച്ച് കെഎസ്ആർടിസി ഇറക്കിയ ഇ-ബസ് പിൻവലിച്ചു

ജൂൺ 18ന് പരീക്ഷണാടിസ്ഥാനത്തിൽ ഇലക്ട്രിക് ബസ് KSRTC ഓടിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലായിരുന്നു പരീക്ഷണ ഓട്ടം.

news18
Updated: May 17, 2019, 3:52 PM IST
വാടക നൽകിയില്ല: കൊട്ടിഘോഷിച്ച് കെഎസ്ആർടിസി ഇറക്കിയ ഇ-ബസ് പിൻവലിച്ചു
KSRTC ഇലക്ട്രിക് ബസ്
news18
Updated: May 17, 2019, 3:52 PM IST
തിരുവനന്തപുരം: ആഘോഷമാക്കി കെഎസ്ആർടിസി അവതരിപ്പിച്ച ഇലക്ട്രിക് ബസ് സർവീസുകൾ നിലച്ചു. വാടക നൽകാതിരുന്നതിനെ തുടർന്ന് ബസ് വാടകയ്ക്ക് നൽകിയിരുന്ന കമ്പനി ബസുകൾ പിൻവലിച്ചതോടെയാണ് സർവീസുകൾ നിലച്ചത്. 10 ഇ ബസുകളാണ് കെഎസ്ആർടിസി വാടകയ്ക്ക് എടുത്തിരുന്നത്.

also read: കേരളത്തിന്‌റെ പണപ്പെട്ടി ശരിയാണോ എന്ന് നോക്കാൻ വരുന്ന തോമസ് പിക്കറ്റി ആരാണ്?

ഇതിൽ അഞ്ച് ബസുകളുടെ 75 ശതമാനം വീതം വാടക നൽകുന്നുണ്ടായിരുന്നു. ബാക്കി 25 ശതമാനം 15 ദിവസം കൂടുമ്പോൾ നൽകാമെന്നായിരുന്നു കരാർ. ഇത് പാലിച്ചില്ലെന്ന് മാത്രമല്ല ബാക്കിയുള്ള അഞ്ച് ബസുകളുടെ വാടക നൽകിയിട്ടുമില്ല. ബസിന്റെ നികുതി അടയ്ക്കേണ്ടത് കമ്പനിയാണ്. കിലോമീറ്ററിന് 43.20 പൈസ നിരക്കില്‍ ഒരു ദിവസം ബസൊന്നിന് 18,144 രൂപയാണ് വാടക നൽകേണ്ടത്.

തിരുവനന്തപുരത്തിന് 5 ഉം എറണാകുളത്തിന് 5 ഉം ആണ് ഇലട്രിക് ബസുകൾ ഉളളത്. തിരുവനന്തപുരത്തു നിന്ന് എറണാകുളത്ത് പോയ 5 വണ്ടിയുടെയും കണ്ടക്ടർ, ഡ്രൈവർ ജീവനക്കാരോട് ബസ് എറണാകുളത്ത് ഇട്ട് മടങ്ങി വരാനും എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സർവ്വീസ് വന്ന 3 ബസിലെ (രണ്ട് ഇലട്രിക്ക് കട്ടപ്പുറത്താണ്) ജീവനക്കാരോട് ഇ ബസ് തമ്പാനൂരിൽ ഉപേക്ഷിച്ച് തിരിച്ച് മറ്റൊരു ബസിൽ മടങ്ങി പോകാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ജൂൺ 18ന് പരീക്ഷണാടിസ്ഥാനത്തിൽ ഇലക്ട്രിക് ബസ് KSRTC ഓടിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലായിരുന്നു പരീക്ഷണ ഓട്ടം. ഇ ടെൻഡർ വഴി മഹാരാഷ്ട്രയിലെ മഹാവോയേജ് ലഭ്യമാക്കിയ ഗോൾഡ് സ്റ്റോൺ ട്രാൻസ്പോർട്ട്സിന്‍റെ BYD എന്ന ചൈനീസ് സ്ഥാപനമാണ് ബസ് നിർമിച്ചത്.

അതേസമയം ഇ ബസുകൾ കെഎസ്ആർടിസിക്ക് അധിക ബാധ്യതയാകുമെന്ന് നേരത്തെ തന്നെ അഭിപ്രായങ്ങള്‍ ഉയർന്നിരുന്നു. ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് നടത്തിയ ഇലക്ട്രിക് ബസ് സർവീസ് വൻ ലാഭകരമാണെന്നാണ് കെ.എസ്.ആർ.ടി.സി അവകാശപ്പെട്ടത്. ബേസ് ക്യാംപായ നിലയ്ക്കൽ നിന്ന് പമ്പ വരെയാണ് ഇലക്ട്രിക് ബസ് തീർത്ഥാടന കാലത്ത് ഓടിച്ചത്.

ഒരു ഇലക്ട്രിക് ബസ് ഒരു ദിവസം പല ട്രിപ്പുകളിലായി സര്‍വീസ് നടത്തിയത് ശരാശരി 360 കിലോമീറ്റര്‍. ഒരു കിലോമീറ്ററിൽ ഏകദേശം 110 രൂപ വരെ വരുമാനം ലഭിച്ചതായാണ് കണക്കുകൂട്ടൽ. ബസ് വാടകയും വൈദ്യുതിയും ഉള്‍പ്പടെയുള്ള ചെലവ് 53 രൂപ. ബാക്കി 57 രൂപ ലാഭം ലഭിച്ചതായാണ് കെഎസ്ആർടിസി അവകാശപ്പെടുന്നത്. എന്നാൽ ഇ ബസുകൾ പിൻവലിച്ചതോടെ ഈ കണക്കുകൾ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാവുകയാണ്.
Loading...

First published: May 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...