HOME /NEWS /Kerala / 'അന്തരിച്ച പിതാവിനെ വരെ അധിക്ഷേപിച്ച് KSRTC ബസുകളിൽ പോസ്റ്റർ പതിച്ച് കുപ്രചരണം നടത്തുന്നു'; ബിജു പ്രഭാകർ

'അന്തരിച്ച പിതാവിനെ വരെ അധിക്ഷേപിച്ച് KSRTC ബസുകളിൽ പോസ്റ്റർ പതിച്ച് കുപ്രചരണം നടത്തുന്നു'; ബിജു പ്രഭാകർ

ജീവനക്കാരെയും മാനേജ്മെന്റിനെയും തമ്മില്‍ തെറ്റിക്കാൻ തെറ്റായ കാര്യങ്ങൾ‌ നിരന്തരം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ബിജു പ്രഭാകർ.

ജീവനക്കാരെയും മാനേജ്മെന്റിനെയും തമ്മില്‍ തെറ്റിക്കാൻ തെറ്റായ കാര്യങ്ങൾ‌ നിരന്തരം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ബിജു പ്രഭാകർ.

ജീവനക്കാരെയും മാനേജ്മെന്റിനെയും തമ്മില്‍ തെറ്റിക്കാൻ തെറ്റായ കാര്യങ്ങൾ‌ നിരന്തരം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ബിജു പ്രഭാകർ.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരിൽ ഒരു വിഭാഗം തനിക്കെതിരെ നടത്തുന്ന കുപ്രചരണങ്ങളിൽ വികാരപരമായി പ്രതികരിച്ച് കെഎസ്ആർടിസി സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ. മരണപ്പെട്ടുപോയ പിതിവിനെ വരെ അധിക്ഷേപിച്ച് കെഎസ്ആർടിസി ബസുകളിൽ പോസ്റ്റർ പതിക്കുകയും സമൂഹമാധ്യമങ്ങളിൽ കുപ്രചരണം നടത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

    വ്യക്തിപരമായി ആക്ഷേപം ചൊരിയുന്നവരുടെ നിലവാരത്തിലേക്ക് താഴാൻ തന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്ന് സിഎംഡി ഫേസ്ബുക്കിൽ കുറിച്ചു. ജീവനക്കാരെയും മാനേജ്മെന്റിനെയും തമ്മില്‍ തെറ്റിക്കാൻ തെറ്റായ കാര്യങ്ങൾ‌ നിരന്തരം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ബിജു പ്രഭാകർ പറയുന്നു.

    Also Read-മുറിവ്​ തുറന്നിട്ട്​ ചികിത്സ: ‘ഡോക്ടറെ ശിക്ഷിക്കരുത്, എംഎൽഎയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകം’: കെജിഎംസിടിഎ

    കെഎസ്ആർടിസി വർഷങ്ങളായി നിലനിൽക്കുന്ന പ്രതിസന്ധിയുടെ മൊത്തം കാരണക്കാരൻ രണ്ടരവർഷം മുൻപ് മാത്രം ചാർജ് എടുത്ത സിഎംഡി ആണെന്നുള്ള പ്രചാരണമാണ് നടക്കുന്നത്. വെല്ലുവിളികൾ ഏറെ ഉണ്ടായിരുന്നെങ്കിലും കൃത്യമായി പഠിച്ച് വ്യക്തമായ കാഴ്ചപ്പാടോടുകൂടി സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പിന്തുണയോടെ മുന്നോട്ടു പോവുകയാണ്.

    തൊഴിലാളികള്‍ക്ക് ആദ്യ പരിഗണനകൊടുത്താണ് ഓരോ മാറ്റവും കൊണ്ടുവരുന്നത്. ദീർഘദൂര സർവീസുകളിൽ 12 മുതൽ 16മണിക്കൂർ വരെ ഡ്രൈവർമാരും കണ്ടക്ടർമാരും തുടർച്ചയായി ഡ്യട്ടി എടുക്കേണ്ടിവരുന്നത് റോഡ് അപകടങ്ങൾ വർധിച്ചുവരുന്നതിന് ജീവനക്കാർക്ക് മാനസിക സംഘർഷങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു എന്നു മൂന്നു വര്‍ഷം ആരോഗ്യവകുപ്പില്‍ പ്രവർ‌ത്തിച്ച തനിക്ക് ബോധ്യമായെന്നും അതിനാലാണ് നടപടികളെടുത്തതെന്നും സിഎംഡി പറയുന്നു.

    Also Read-കൊല്ലത്തെ സംഘടനാനേതാവിന്റെ റേഷൻകട സസ്പെൻഡ് ചെയ്ത സപ്ലൈ ഓഫീസറെ വയനാട്ടിലേക്ക് സ്ഥലംമാറ്റി

    കഴിഞ്ഞദിവസം കോട്ടയത്ത് ക്സസ്റ്റർ ഓഫീസറുടെ മരണത്തെ തുടര്‍ന്ന് ചേര്‍ന്ന അനുശോചന സമ്മേളനത്തിൽ സിഎംഡിയ്ക്കെതിരെ ഒരു കണ്ടക്ടർ വ്യക്തിപരമായി ആക്ഷേപിച്ച പ്രസംഗിച്ചിരുന്നു. ഈ ജീവനക്കാരനെ പിന്നീട് സസ്പെൻഡ് ചെയ്തിരുന്നു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Biju prabhakar, Ksrtc, Ksrtc employees