മലപ്പുറം: നിലമ്പൂര്‍ (nilambur) ചുങ്കത്തറയില്‍ കെഎസ്ആര്‍ടിസിയും (ksrtc) സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 55 ഓളം പേര്‍ക്ക് പരിക്ക് പറ്റിയതായാണ് വിവരം.
55 പേര്‍ക്ക് പരിക്ക്. വഴിക്കടവ് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ബത്തേരിയില്‍ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ സ്വകാര്യ ബസ്സിന്റെയും കെഎസ്ആര്‍ടിസിയുടെയും മുന്‍ ഭാഗം തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പരിക്ക് പറ്റിയ യാത്രക്കാരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Palliyodam| ഇറിഗേഷൻ വകുപ്പിന്റെ പാലം പണി പാരയായി; പള്ളിയോടം നീരണിയാൻ എത്തിച്ചത് റോഡിലൂടെ
പള്ളിയോടങ്ങൾക്ക് (Palliyodam) കടന്നുപോകാൻ കഴിയുംവിധമുള്ള കമാനമുള്ള പാലം നിർമ്മിക്കാമെന്ന ഉറപ്പ് ഇറിഗേഷൻ വകുപ്പ് (PWD) ലംഘിച്ചതോടെ പുതിയ പള്ളിയോടം നീരണിയാൻ റോഡിലൂടെ എത്തിക്കേണ്ടിവന്നു. ഓതറ പുതുക്കുളങ്ങരയുടെ പുതിയ പള്ളിയോടമാണ് നീരണിയാൻ വേണ്ടി അര കിലോമീറ്ററോളം റോഡിലൂടെ കൊണ്ടുവന്നത്.
2018ലെ പ്രളയത്തിൽ കേടുപാട് പറ്റിയതോടെയാണ് ഓതറ പുതുക്കുളങ്ങരക്കാർ പുതിയ പള്ളിയോടം നിർമ്മിച്ചത്. കുട്ടനാടൻ മാതൃകയിൽ മധ്യഭാഗം ഉയർന്നുനിൽക്കുന്ന പാലം നിർമ്മിക്കാമെന്നായിരുന്നു ഇറിഗേഷൻ വകുപ്പ് അറിയിച്ചിരുന്നത്. ഇതോടെയാണ് പാലത്തിന് സമീപം മാലിപ്പുര കെട്ടി പള്ളിയോടത്തിന്‍റെ നിർമ്മാണം തുടങ്ങിയത്. എന്നാൽ പാലം പണി പുരോഗമിക്കുന്നതിനിടെ ഉയരക്കുറവ് പല തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും പള്ളിയോടം കടന്നുപോകുമെന്ന മറുപടിയാണ് ലഭിച്ചത്.
ഒടുവിൽ പാലം നിർമ്മാണം പൂർത്തിയാപ്പോൾ പള്ളിയോടത്തിന്‍റെ അമരപ്പൊക്കം പോലുമില്ലാത്ത പാലമാണ് ഇവിടെ നിർമ്മിച്ചത്. പാലത്തിന് അടിയിലൂടെ പള്ളിയോടം കൊണ്ടുപോകാനാകില്ലെന്ന് വ്യക്തമായതോടെയാണ്, പള്ളിയോടം കരയിലൂടെ അര കിലോമീറ്ററോളം ദൂരം പച്ചമടലുകൾ നിരത്തി അതിലൂടെ നിരക്കി പമ്പാ തീരത്ത് എത്തിച്ചത്.
പള്ളിയോടം ആദിപമ്പയുടെ തീരത്തേക്ക് എത്തിക്കാൻ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിന്‍റെ മതിൽ ഒരു വശം പൊളിക്കേണ്ടിയുന്നു വന്നു. ഓഗസ്റ്റ് 21ന് ആണ് നീരണിയൽ ചടങ്ങ് നടക്കുക. അവസാനവട്ട മിനുക്കുപണികൾ ആദിപമ്പയുടെ തീരത്തുവെച്ച് പൂർത്തിയാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Malappuram Nilambur