നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC Conductor Dismissed| യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

  KSRTC Conductor Dismissed| യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

  വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ പി പി അനിലിനെയാണ് പിരിച്ചുവിട്ടത്.

  KSRTC

  KSRTC

  • Share this:
   കോട്ടയം: യാത്രക്കാരിയോട് ബസില്‍ അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടറെ (KSRTC Conductor) സർവീസില്‍ നിന്ന് പിരിച്ചുവിട്ടു. വൈക്കം (Vaikom) ഡിപ്പോയിലെ കണ്ടക്ടറായ പി പി അനിലിനെയാണ് (PP Anil) പിരിച്ചുവിട്ടത്. 2020 ഡിസംബര്‍ 25ന് യാത്രക്കാരിയുടെ പരാതിയില്‍ വെള്ളൂര്‍ പൊലീസ് കേസെടുത്തിരുന്നു. കേസില്‍ 14 ദിവസം അനില്‍ റിമാൻഡില്‍ കഴിഞ്ഞിരുന്നു.

   യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥന്‍റെ പ്രവൃത്തി കെഎസ്ആര്‍ടിസിയുടെ സല്‍പ്പേരിന് കളങ്കമായെന്ന ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അനിലിനെ പിരിച്ചുവിട്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. 2020 നവംബര്‍ 25 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ടിക്കറ്റ് നല്‍കുമ്പോള്‍ യാത്രക്കാരിയോട് പ്രതി അപമര്യാദയായി പെരുമാറുകയും ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ അന്ന് തന്നെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അനിലിനെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

   പെരിയാറിൽ‌ മുങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാർഥിനി പീഡനത്തിന് ഇരയായതായി കണ്ടെത്തി; പ്രായപൂർത്തിയാകാത്ത ആൺ സുഹൃത്ത് പിടിയിൽ

   പെരിയാറിൽ (Periyar) പത്താം ക്ലാസ് വിദ്യാർഥിനി (10th class sudent) മുങ്ങിമരിച്ച സംഭവത്തിൽ വിദ്യാർഥിനിയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പ്രതിയെ ആലുവ നർകോട്ടിക് സെൽ ഡിവൈഎസ്പി സക്കറിയാ മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പീഡനത്തിന് ഇരയായതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

   സ്കൂളിലേക്ക് പോയ പെൺകുട്ടിയെ വൈകുന്നേരമായിട്ടും കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയെ തടിക്കടവ് പാലത്തിനടുത്ത് കണ്ടതായി പ്രദേശവാസികൾ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിലും പെൺകുട്ടി ഈ പ്രദേശത്തുകൂടി കടന്നുപോയത് കണ്ടെത്തി. വൈകിട്ടു കുളിക്കാനെത്തിയ കുട്ടികൾ പാലത്തിനടുത്ത് പെൺകുട്ടിയുടെ ബാഗും ചെരുപ്പും കണ്ടെത്തി.

   തുടർന്ന് അഗ്നിശമന സേനയും പൊലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.പിറ്റേന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിന് പിന്നിൽ പ്രണയ നൈരാശ്യമാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. മൃതദേഹത്തിലെ പാടുകളിൽനിന്ന് പെൺകുട്ടി പീഡനത്തിനിരയായതിന്റെ സൂചന ലഭിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് പീഡനം സ്ഥിരീകരിച്ചത്. അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കി.
   Published by:Rajesh V
   First published: