വിദ്യാർഥിനിയുടെ മുഖത്ത് തുപ്പിയ KSRTC കണ്ടക്ടര്‍ അറസ്റ്റിൽ

news18
Updated: March 16, 2019, 11:22 AM IST
വിദ്യാർഥിനിയുടെ മുഖത്ത് തുപ്പിയ KSRTC കണ്ടക്ടര്‍ അറസ്റ്റിൽ
കെഎസ്ആർടിസി
  • News18
  • Last Updated: March 16, 2019, 11:22 AM IST
  • Share this:
കൊച്ചി: പിറവത്ത് പെൺകുട്ടിയുടെ മുഖത്ത് തുപ്പിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർ അറസ്റ്റിലായി. പാലാ ഡിപ്പോയിലെ കണ്ടക്ടര്‍ എം. പ്രവീണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് സ്റ്റോപ്പിൽ നിർത്താത്തത് സംബന്ധിച്ചുണ്ടായ തർക്കത്തിനിടെയാണ് പ്രവീൺ പെണ്‍കുട്ടിയെ അപമാനിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബസ് നിർത്താൻ ആവശ്യപ്പെട്ട പെൺകുട്ടിയുടെ മുഖത്ത് തുപ്പി കണ്ടക്ടറുടെ പരാക്രമം

സ്റ്റോപ്പിൽ ബസ്സ് നിർത്താത്തത് ചോദ്യം ചെയ്തപ്പോഴാണ് കണ്ടക്ടർ മുഖത്ത് തുപ്പിയതെന്ന് പിറവം സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനി നൽകിയ പരാതിയിൽ പറയുന്നു. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മുമ്പായി കുടുംബക്ഷേത്രത്തിൽ പൂജ നടത്തി അമ്മയോടൊപ്പം മടങ്ങുന്നതിനിടെ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

സംഭവം വിവാദമായതോടെ കണ്ടക്ടറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നു. പിറവം നഗരസഭ കൗണ്‍സിലര്‍ ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ സ്കൂള്‍ അധികൃതരും പിടിഎയും പ്രതിഷേധവുമായി രംഗത്തെത്തി. പെണ്‍കുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ കണ്ടക്ടറെ പിറവം സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രവീണിനെതിരായ പരാതി സംബന്ധിച്ച് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
First published: March 16, 2019, 11:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading