തിരുവനന്തപുരം: കാന്‍സര്‍ രോഗിയായ വയോധികനെയും പേരക്കുട്ടിക്കളെയും കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു. മൂലമറ്റം യൂണിറ്റിലെ കണ്ടക്ടറായ ജിന്‍സ് ജോസഫിനെയാണ് സസ്പെന്‍ഡ് ചെയ്തത്. 73 വയസുകാരനെയും 13, 7 വയസുള്ള പെണ്‍കുട്ടികളെയുമാണ് ബസില്‍ നിന്ന് ഇറക്കിവിട്ടത്.
അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മെയ് 23ന് ഏലപ്പാറയില്‍ നിന്ന് തൊടുപുഴയിലേക്ക് യാത്രചെയ്യവേയാണ് ഇവരെ ഇറക്കി വിട്ടത്. ഇളയകുട്ടിയ്ക്ക് പ്രാഥമിക ആവശ്യം നിര്‍വഹിക്കുന്നതിന് വേണ്ടി ബസ് നിര്‍ത്തി സൗകര്യം ചെയ്യാതെ കണ്ടക്ടര്‍ ഇവരെ ഇറക്കി വിടുകയായിരുന്നു. കെഎസ്ആര്‍ടിസി തൊടുപുഴ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടക്ടര്‍ക്കെതിരെ നടപടി.
കണ്ടക്ടറുടെ ഉത്തരവാദിത്വം ഇല്ലായ്മയും കൃത്യനിര്‍വഹണത്തിലെ ഗുരുതര വീഴ്ചയുമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ദീര്‍ഘദൂര യാത്ര ചെയ്യുന്ന യാത്രക്കാരന് രണ്ടു പെണ്‍കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ഇത്തരം ഒരു ആവശ്യം അറിയിച്ചിട്ടും പെണ്‍കുട്ടികളാണെന്ന പരിഗണന നല്‍കാതെയും യാത്രക്കാരന്റെ പ്രായം മാനിക്കാതെയും ആവശ്യമായി സൗകര്യം ഒരുക്കി നല്‍കാതെ ബസില്‍ നിന്ന് കണ്ടക്ടര്‍ ഇറക്കി വിടുകയായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി.
Lightning | ഇടിത്തീ പോലെ മിന്നൽ മുറിക്കകത്ത്; ദമ്പതികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
കണ്ണൂര്‍: വീട്ടിനുള്ളിൽ ഇടിമിന്നൽ പതിച്ച സംഭവത്തിൽ ദമ്പതികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ആലക്കല്‍ റോഡിന് സമീപം എം.വി ബാബുവും ഭാര്യയുമാണ് ഇടിമിന്നലിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയുണ്ടായ ഇടിമിന്നൽ ബാബുവും ഭാര്യയും കിടന്ന മുറിയുടെ ഒരു ഭാഗത്താണ് വന്നു പതിച്ചത്. ശക്തമായ കാറ്റിലും മിന്നലിലും വീടിന്റെ വശങ്ങളും മേൽക്കൂരയും തകർന്നു. മിന്നൽ വന്ന് പതിച്ചതോടെ തറയിലെ മാർബിൾ ആഴത്തിൽ തകർന്ന നിലയിലാണ്. ഇടമിന്നൽ അപകടത്തിൽ ബാബുവും ഭാര്യയും കിടന്ന കട്ടിലിന്റെ കാലും പലകയും തകർന്നു. കാലിന് ഷോക്കേറ്റതായി ബാബു പറയുന്നു.
തുടരെത്തുടരെ ചെറിയ മിന്നൽ ഉണ്ടായിരുന്നു. ഈ മിന്നലിൽ വീട്ടിലെ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് വൻ ശബ്ദത്തോടെ ഇടിമിന്നൽ മുറിക്കകത്ത് പതിച്ചതെന്നും ബാബു പറയുന്നു. വീടിനോട് ചേർന്ന് സ്ഥാപിച്ച നായക്കൂട് മിന്നലിൽ സമീപത്തെ കാട്ടിലേക്ക് തെറിച്ചുപോയി. മരത്തിന്റെ കൂടായതുകൊണ്ട് മാത്രം നായയ്ക്ക് കുഴപ്പമൊന്നും സംഭവിച്ചില്ല.
വീടിന് പുറത്ത് തറക്കല്ല് അടർന്നുപോകുകയും വിണ്ടുകീറുകയും ചെയ്ത നിലയിലാണ്. ഇതാദ്യമായാണ് പ്രദേശത്ത് ഇത്തരത്തില്‍ മിന്നല്‍ പതിക്കുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ പ്രദേശത്ത് ശക്തമായ മിന്നല്‍ ഉണ്ടായെങ്കിലും അന്ന് ഒരു തെങ്ങിന് മാത്രമാണ് കേടുപാട് സംഭവിച്ചത്. ഓട്ടോ ഡ്രൈവര്‍ ആണ് ബാബു. വീടിന്റെ അറ്റകുറ്റപ്പണിക്ക് സർക്കാർ സഹായത്തിനായി അപേക്ഷ നൽകുമെന്ന് ബാബു അറിയിച്ചിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.