നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ടും കെ.എസ്.ആർ.ടി.സി.യിൽ നഷ്ടം തുടരുന്നു

  ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ടും കെ.എസ്.ആർ.ടി.സി.യിൽ നഷ്ടം തുടരുന്നു

  രണ്ട് ദിവസം കൊണ്ട് ഒരു കോടി രൂപയിലധികമാണ് നഷ്ടം

  News18

  News18

  • Share this:
  തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് 50 ശതമാനം വർദ്ധിപ്പിച്ചെങ്കിലും കോവിഡ് മാർഗനിർദ്ദേശം പാലിച്ചുള്ള സർവ്വീസുകളെ തുടർന്നുള്ള കെഎസ്ആർടിസിയുടെ നഷ്ടം തുടരുകയാണ്. രണ്ട് ദിവസം കൊണ്ട് ഒരു കോടി രൂപയിലധികമാണ് നഷ്ടം. ഇന്നലെ 1432 സർവ്വീസുകൾ നടത്തിയപ്പോൾ കിലോമീറ്ററിന് 21 രൂപയിലധികമാണ് കെഎസ്ആർടിസിയ്ക്ക് നഷ്ടമുണ്ടായത്.

  ഇന്നലെ 1432 സർവ്വീസുകളിലായി 2,41,223 കിലോമീറ്ററുകൾ ബസ് ഓടിച്ചു. 3,24,288 യാത്രക്കാരാണ് കെഎസ്ആർടിസിയിൽ കയറിയത്. ആകെ കളക്ഷൻ 56,77,456 രൂപ. കിലോമീറ്റിന് 45 രൂപ കളക്ഷൻ ലഭിച്ചാൽ മാത്രമെ കെഎസ്ആർടിസിയ്ക്ക് നഷ്ടമില്ലാതെ സർവ്വീസ് നടത്താനാകു. എന്നാൽ ലഭിച്ചതാകട്ടെ കിലോമീറ്ററിന് 23.25 രൂപ നിരക്കിൽ.

  TRENDING:'നല്ല സ്റ്റൈലായി ക്വാറന്റീനിലേക്ക്; ചിത്രം പങ്കുവച്ച് പൃഥ്വിരാജ് [NEWS]COVID 19 | കേരളത്തിൽ രണ്ടാഴ്ചയ്ക്കിടെ 183 പേർക്ക് രോഗബാധ; 83 ശതമാനവും സംസ്ഥാനത്തിന് പുറത്തു നിന്ന് വന്നവർ [NEWS]'ലാൽ അന്ന് പൂജപ്പുര ക്രിക്കറ്റ് ടീമിലെ അംഗം'; നടന വിസ്മയത്തിന് ജന്മദിനാശംസകൾ നേർന്ന് ദുബായിൽ നിന്നൊരു സഹപാഠി [NEWS]

  കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 6.47 രൂപ കിലോമീറ്ററിന് കൂടിയിട്ടുണ്ട്. പക്ഷേ നഷ്ടം തുടരുകയാണ്. 21.75 രൂപയാണ് കിലോമീറ്ററിന് ഇന്നലെ നഷ്ടം കണക്കാക്കിയത്. സർവ്വീസ് പുനരാരംഭിച്ച് ആദ്യ ദിവസം 60 ലക്ഷത്തിന് മുകളിലാണ് നഷ്ടം കണക്കാകിയതെങ്കിൽ ഇന്നലെ 51 ലക്ഷത്തിന് മുകളിലായിരുന്നു നഷ്ടം. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ കൂടുതൽ സർവ്വീസുകൾ നടത്തിയാലും, കെഎസ്ആർടിസിയുടെ നഷ്ടക്കണക്ക് ഇതേരീതിയിൽ തുടരുമെന്നാണ് കണക്കുകൂട്ടൽ.

  Published by:user_57
  First published:
  )}