കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുടങ്ങിയത് 768 സര്‍വീസുകള്‍
കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുടങ്ങിയത് 768 സര്‍വീസുകള്‍
കെ എസ് ആർ ടി സി
Last Updated :
Share this:
തിരുവനന്തപുരം: കണ്ടക്ടര്‍മാരുടെ അഭാവംമൂലം കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി തുടരുന്നു. എം പാനല്‍ കണ്ടക്ടര്‍മാരെ പരിച്ചു വിട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് 768 സര്‍വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരം മേഖലയില്‍ 284 സര്‍വീസുകളും എറണാകുളം മേഖലയില്‍ 312 ഉം, കോഴിക്കോട് മേഖലയില്‍ 172 സര്‍വീസുകളുമാണ് മുടങ്ങിയത്.
പുതുതായി നിയമനം ലഭിച്ച കണ്ടക്ടര്‍മാരെയും നിലവിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് താല്‍ക്കാലിക കണ്ടക്ടര്‍ ലൈസന്‍സ് നല്‍കിയും പ്രശ്നം പരിഹരിച്ചുവരുന്നതായാണ് കെഎസ്ആര്‍ടിസി അധികൃതരുടെ വിശദീകരണം. 2010 ന് ശേഷം പിഎസ്സി പട്ടികയിലുള്ളവര്ക്കാണിപ്പോള് നിയമനം. 4051 കണ്ടക്ടര്‍മാര്‍ക്കാണ് പുതിയ നിയമനം.
ഇന്ന് മാണിംഗ് സ്പെല്ലില് 298 സര്‍വീസുകള്‍ മാത്രമേ തടസ്സപ്പെട്ടുവെങ്കിലും ഈവനിംഗ് സ്പെല്ലില് ഇത് 768 ആയി ഉയരുകയയാിരുന്നു. എങ്കിലും കാര്യമായ നഷ്ടമില്ലെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം ആലപ്പുഴയില്‍ നിന്നാരംഭിച്ച എം പാനല്‍ ജീവനക്കാരുടെ ലോംഗ് മാര്‍ച്ച് നാളെ സെക്രട്ടറിയേറ്റിന് മുന്നിലെത്തും. 3000 എം പാനല്‍ ജീവനക്കാരാണ് ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.