നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി തുടരുന്നു; ഇന്ന് 998 സര്‍വ്വീസുകള്‍ മുടങ്ങി

    കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി തുടരുന്നു; ഇന്ന് 998 സര്‍വ്വീസുകള്‍ മുടങ്ങി

    • Last Updated :
    • Share this:
      തിരുവനന്തപുരം: കണ്ടക്ടര്‍മാരുടെ അഭാവംമൂലം കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി തുടരുന്നു. എം പാനല്‍ കണ്ടക്ടര്‍മാരെ പരിച്ചു വിട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് 998 സര്‍വീസുകള്‍ മുടങ്ങി. തിരുവനന്തപുരം മേഖലയില്‍ 350, എറണാകുളത്ത് 484, കോഴിക്കോട് 164 ഉം സര്‍വീസുകളാണ് ഇന്ന് റദ്ദായത്.

      പിരിച്ചുവിടപ്പെട്ടവര്‍ നടത്തുന്ന ലോംഗ് മാര്‍ച്ച് രാവിലെ ഹരിപ്പാട്ടു നിന്ന് യാത്ര തുടങ്ങി കൊല്ലത്ത് സമാപിച്ചു. അതേസമയം കണ്ടക്ടര്‍മാരില്ലാത്ത പ്രതിസന്ധി രണ്ടു ദിവസത്തിനുളളില്‍ പരിഹരിക്കുമെന്നും ലോംഗ്മാര്‍ച്ചിനോട് സര്‍ക്കാരിന് നിഷേധാത്മക സമീപനമില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

      Also Read: എന്‍എസ്എസ് നേതൃത്വത്തിന്റേത് ചരിത്രപരമായ തലകുത്തിവീഴ്ച: കോടിയേരി

      അതേസമയം, നിലവിലെ പ്രതിസന്ധി വരുമാനത്തില്‍ കാര്യമായ കുറവുണ്ടാക്കില്ലെന്ന് എംഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. ഡീസല്‍ ചെലവിലും കുറവുണ്ടായി. പിഎസ്‌സി നിയമനം നേടിയവര്‍ക്ക് നാളെ മുതല്‍ പരിശീലനം നല്‍കാനാണ് തീരുമാനം. കുറഞ്ഞത് മൂന്നു ദിവസത്തെ പരിശീലനം വേണ്ടി വരുമെന്നാണ് മാനേജ്മെന്റ് കണക്കുകൂട്ടല്‍. പുതുതായി എത്തുന്നവര്‍ക്ക് പ്രത്യേകം പരിശീലനം വേണ്ടെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.

      Also Read: വനിതാ മതിൽ: പൊതുഖജനാവിൽ നിന്നും ഒരു രൂപപോലും ചെലവിടില്ലെന്ന് മുഖ്യമന്ത്രി

      പിഎസ്‌സി വഴി അല്ലാതെയുള്ള നിയമനങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇപ്പോള്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ നിയമം അനുവദിക്കുന്നെങ്കില്‍ താല്‍ക്കാലിക നിയമനം നടത്താമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് ആശ്വാസകരമാണെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി പ്രതികരിച്ചു.

      First published:
      )}