• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC തൊഴിലാളി നടുക്കടലിൽ: ജനം പെരുവഴിയിൽ

KSRTC തൊഴിലാളി നടുക്കടലിൽ: ജനം പെരുവഴിയിൽ

കെ എസ് ആർ ടി സി

കെ എസ് ആർ ടി സി

  • Last Updated :
  • Share this:
    തിരുവനന്തപുരം: എംപാനലുകാരെ പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ കണ്ടക്ടർമാരുടെ ക്ഷാമത്തിന് പരിഹാരം കാണാനാകാതെ കെ.എസ്.ആർ.ടി.സി. സ്ഥിരം കണ്ടക്ടർമാരിൽ ഒരു വിഭാഗം കൂടുതൽ സമയം ജോലിചെയ്യാൻ വിസമതിച്ച സാഹചര്യത്തിൽ സർവ്വീസുകൾ ഇന്നും മുടങ്ങും. പ്രതിസന്ധി മറി കടക്കുന്നതിന് നിയമോപദേശം തേടിയശേഷം കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം. ആലപ്പുഴയിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് എംപാനൽ ജീവനക്കാരുടെ ലോങ്ങ്മാർച്ചിന് ഇന്ന് തുടക്കമാകും.

    പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ആർടിസി മാനേജ്മെന്റ് ഒരുക്കിയ പദ്ധതികൾ ഭൂരിഭാഗവും ഫലംകണ്ടില്ല.. സ്ഥിരം കണ്ടക്ടർമാരെ അധികഡ്യൂട്ടിക്ക് അധികവേതനം വാഗാദനം ചെയ്തിരുന്നെങ്കിലും നാൽപത് ശതമാനത്തിലധികം പേരും അധിക ഡ്യൂട്ടിക്ക് തയ്യാറായില്ല. കണ്ടക്ടർ ലൈസൻസുള്ള മെക്കാനിക്കൽ-സ്റ്റോർ ജീവനക്കാരെയടക്കം ലൈനിലെത്തിച്ചിട്ടും ഫലമുണ്ടായില്ല. ലീവുകൾക്ക് നിയന്ത്രണം തുടരുന്നുണ്ട്. സ്ഥിരം ജീവനക്കാരെ പുനർക്രമീകരിക്കുന്നതിലൂടെ ഇന്നലെ മുടങ്ങിയ 200 ഓളം സർവ്വീസുകൾ ഇന്ന് പ്രവർത്തിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. എങ്കിലും സർവ്വീസുകൾ ഇന്നും മുടങ്ങുമെന്ന് ഉറപ്പാണ്. കണ്ടക്ടർ ക്ഷാമത്തിന് പരിഹാരമായി പ്രത്യേക ക്രമീകരണങ്ങൾക്ക് അനുമതി തേടി സർക്കാരും കോടതിയെ സമീപിക്കും.

    അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ നിയമനത്തിനായി വ്യാഴാഴ്ച എത്തണമെന്ന് തച്ചങ്കരി

    പിഎസ് സി അഡ്വൈസ് ലഭിച്ചവരോട് നാളെ ചീഫ് ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. നിയമന നടപടികൾ പൂർത്തിയാക്കി പരിശീലനം നൽകി ഇവരെയും വേഗം ജോലിയ്ക്ക് വിന്യസിക്കാനാണ് ആലോചന. ഹൈക്കോടതിയിലെ കേസിൽ എംപാനൽ കണ്ടക്ടർമാർക്ക് പുറമെ ജീവനക്കാരുടെ സംഘടനകളും കക്ഷി ചേരാനും തീരുമാനിച്ചു.
    First published: