• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC DIRECTOR BOARD REORGANISED WITH UNION TRANSPORTS MINISTRY AND RAILWAY BOARD REPRESENTATIVES

KSRTC | കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ കേന്ദ്രസർക്കാർ, റെയിൽവേ പ്രതിനിധികൾ; സിഎംഡിയായി ബിജു പ്രഭാകർ IAS തുടരും

കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെ പ്രതിനിധിയേയും, റെയിൽവെ ബോർഡ് പ്രതിനിധിയേയും നിർദ്ദേശിക്കാൻ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കും

ksrtc_logo

ksrtc_logo

  • Last Updated :
  • Share this:
    തിരുവനന്തപുരം; സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക വിദ​ഗ്ധരെ ഉൾപ്പെടുത്തി കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് പുന:സംഘടിപ്പിച്ചു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ് ചെയർമാൻ & മാനേജിം​ഗ് ഡയറക്ടറായി തുടരും. ഡയറക്ടർ ബോർഡിൽ ഇനി കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്‍റെയും റെയിൽവേ ബോർഡിന്‍റെയും പ്രതിനിധികളുണ്ടാകും.

    ബോർഡ് അം​ഗങ്ങളായി ട്രാൻസ്പോർട്ട് കമ്മീഷണർ എം.ആർ അജിത് കുമാർ ഐപിഎസ്, ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അഡീഷണൽ സെക്രട്ടറി ലക്ഷ്മി രഘുനാഥ്, ​നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു, ഗതാ​ഗത വകുപ്പ് ജോ. സെക്രട്ടറി വിജയശ്രീ കെ. എസ് എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

    കേന്ദ്ര സർക്കാരിന്റെ ഗതാഗത മന്ത്രാലയത്തിലെ പ്രതിനിധി, റെയിൽവെ ബോർഡ് പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിയാണ് ഡയറക്ടർ ബോർഡ് പുന:സംഘടിപ്പിച്ചത്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെ പ്രതിനിധിയേയും, റെയിൽവെ ബോർഡ് പ്രതിനിധിയേയും നിർദ്ദേശിക്കാൻ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കും. കേന്ദ്ര സർക്കാർ നിർദേശിക്കുന്നത് അനുസരിച്ചു അവരുടെ പേര് ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കുമെന്നും പത്രകുറിപ്പിൽ കെ എസ് ആർ ടി സി വ്യക്തമാക്കി.

    ഇരുചക്രവാഹനങ്ങൾക്ക് ഇനി സൗജന്യമായി ഓയിൽ മാറാം; കൊച്ചിയിൽ കെ.എസ്.ആർ.ടി.സി ലൂബ് ഷോപ്പ്

    വരുമാന വർദ്ധനവിനായി ഓയിലും ഗ്രീസും ഉള്‍പ്പെടുയുള്ള ലൂബ്രിക്കന്റുകൾ വില്‍പ്പനയ്ക്കൊരുങ്ങി കെ എസ് ആര്‍ ടി സി.  രൂപമാറ്റം വരുത്തിയ ബസുകളിലാണ് കെ എസ് ആര്‍ ടി സി ലൂബ് ഷോപ്പുകള്‍ പ്രവർത്തിക്കുക. സംസ്ഥാനത്തെ ആദ്യ ഷോപ്പ് ഈ മാസം 23ന് എറണാകുളത്ത് പ്രവര്‍ത്തനം ആരംഭിക്കും.

    Also Read- KSRTC | ഇനി 'ആനവണ്ടി' സർക്കാരിന് മാത്രം; കെഎസ്ആർടിസി കേരളത്തിന് സ്വന്തം

    കെ എസ് ആര്‍ ടി സിയുടെ പുനരുദ്ധാരണ പദ്ധതി പ്രകാരമാണ് ലൂബ് ഷോപ്പുകള്‍ ആരംഭിക്കുന്നത്.  ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി രൂപമാറ്റം വരുത്തിയ ബസുകളിൽ ഇതിനോടകം പല സംരഭങ്ങളും തുടങ്ങിയിട്ടുണ്ട്. പൊതുമേഖല എണ്ണക്കമ്പനികളുടെ സഹകരണത്തോടെയായിരിക്കും സംസ്ഥാനത്തുടനീളമുള്ള ലൂബ്രിക്കന്റുകളുടെ വില്‍പ്പന. പദ്ധതിയുടെ  കേരളത്തിലെ ആദ്യ ലൂബ് ഷോപ്പിന്റെ നിര്‍മ്മാണം എറണാകുളം ബോട്ട് ജെട്ടിയിലെ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ അവസാനഘട്ടത്തിലാണ്.





    ആദ്യഘട്ടത്തിൽ ഇരുചക്രവാഹനങ്ങൾക്ക് സൗജന്യമായി ഓയിൽ മാറുന്നതിനുള്ള സൗകര്യം ല്യൂബ്  ഷോപ്പിലുണ്ട്.യന്ത്രസഹായത്തോടെയാണ് സേവനം. ഉജ്വൽ 15 എന്ന പേരിൽ ഉപഭോക്താക്കൾക്ക് 15% ഡിസ്കൗണ്ട്, 15 മിനിട്ട് സൗജന്യ വൈഫൈ സൗജന്യ ശീതളപാനീയ വിതരണം എന്നിവയും കെ.എസ്.ആർ.ടി.സി വാഗ്ദാനം ചെയ്യുന്നു.

    കെഎസ്ആർടിസിയുടെ എട്ട് ബസ് സ്റ്റേഷനുകളിൽ  പെട്രോൾ - ഡീസൽ പമ്പുകൾ ആരംഭിക്കാനുള്ള ഡീലർഷിപ്പും ലഭിച്ചിരുന്നു. കെ.എസ്‌.ആർ.ടി.സി യും ഇന്ത്യൻ ഓയിൽ കോർപ്പർഷനും  സംയുക്തമായി ആരംഭിക്കുന്ന 67 പെട്രോൾ, ഡീസൽ റീടെയിൽ ഔട്ട്ലൈറ്റുകളുടെ  പ്രാരംഭ നടപടികൾ പൂർത്തീകരിച്ച്‌ വരുന്നു. ഇതിൽ ആദ്യ ഘട്ടത്തിൽ  ആരംഭിക്കുന്ന മാവേലിക്കര, ചടയമം​ഗലം, കോഴിക്കോട്, പെരിന്തൽമണ്ണ, തൃശ്ശൂർ, മൂവാറ്റുപുഴ, ചാലക്കുടി, കിളിമാനൂർ എന്നിവിടങ്ങളിലെ  എട്ട്  ഔട്ട്ലൈറ്റുകളുടെ ഡീലർഷിപ്പ് സർട്ടിഫിക്കറ്റ് കെ.എസ്‌.ആർ.ടി.സി ചെയർമാൻ & മാനേജിംഗ്‌ ഡയറക്ടർ  ബിജു പ്രഭാകർ  ഐഎഎസ്,  ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ചീഫ്‌ ജനറൽ മാനേജർ വി.സി.അശോകനിൽ നിന്ന്  ഏറ്റു വാങ്ങിയിരുന്നു.

    കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ  പ്രവർത്തനം ആരംഭിക്കുന്ന ഈ ഔട്ട്ലൈറ്റുകൾ  പൊതുജനങ്ങൽക്ക് തുറന്ന് കൊടുക്കുന്നതോടൊപ്പം കെ.എസ്‌.ആർ.ടി.സി ബസ്സുകൾക്കും ഇന്ധനം നിറയ്ക്കാൻ കഴിയും.  ഈ സംരംഭത്തിൽ നിന്നും കെ.എസ്‌.ആർ.ടി.സിയ്ക്ക്‌ മികച്ച വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിഎംഡി ബിജു പ്രഭാകർ ഐ.എ.എസ്  അറിയിച്ചു.

    കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റ് റിസർവ്വേഷൻ (online.keralartc.com) സൗകര്യം കൂടുതൽ സു​ഗമമാക്കുന്നതിന് വേണ്ടി ഇനി ഫോൺ പേ  (ഫോൺ പേയുടെ പേയ്മെന്റ് ഗേറ്റ് വേ) വഴിയും ബുക്ക് ചെയ്യാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് . യുപിഐ  മുഖേന പണമിടപാടുകൾ ചെയ്യുന്ന യാത്രക്കാരുടെ ഇടപാട് പരാജയപ്പെടുകയോ, ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുകയോ ചെയ്താൽ  24 മണിക്കൂറിനകം തന്നെ നഷ്ടമായ തുക തിരികെ ലഭ്യമാകും. ഫോൺ പേ സർവ്വീസ് ഉപയോ​ഗിക്കുന്നതിന് പേയ്മെന്റ് ഗേറ്റ് വേ  ചാർജുകൾ  ഇല്ലെന്നും കെഎസ്ആർടിസി അറിയിച്ചു. ഫോൺ പേ സൗകര്യം ആരംഭിച്ച ആദ്യ ദിനത്തിൽ തന്നെ നിരവധി പേരാണ് ഇതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തത്.
    Published by:Anuraj GR
    First published:
    )}