എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി വിധി നടപ്പാക്കാൻ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് നടപടി.
കെ എസ് ആർ ടി സി
Last Updated :
Share this:
തിരുവനന്തപുരം: എംപാനൽ കണ്ടക്ടർമാർക്ക് പിന്നാലെ താൽക്കാലിക ഡ്രൈവർമാരെയും കെഎസ്ആർടിസി പിരിച്ചു വിട്ടു. ഹൈക്കോടതി വിധിയെ തുടർന്ന് മൂന്ന് മേഖലയിലുമായി 2107 എംപാനൽ ഡ്രൈവർമാരെയാണ് പിരിച്ചുവിട്ട് ഉത്തരവായത്. ഇതോടെ കെഎസ്ആർടിസിയിൽ ദിവസവും 600 ഓളം സർവീസുകൾ മുടങ്ങിയേക്കും.
എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി വിധി നടപ്പാക്കാൻ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് നടപടി. മൂന്ന് മേഖലയിലുമായി 2107 എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിട്ടു. സംസ്ഥാനത്തിന്റെ തെക്കൻ മേഖലയിലാണ് കൂടുതൽ പേരെ പിരിച്ചു വിട്ടത്. 1479 പേരെ തെക്കൻ മേഖലയിൽ നിന്ന് പിരിച്ചുവിട്ടു. മധ്യമേഖലയിൽ 257പേരെയും വടക്കൻ മേഖലയിൽ 371 പേരെയുമാണ് പിരിച്ചുവിട്ടത്.
ഏപ്രിലിൽ പിരിച്ചുവിടണമെന്ന് ആയിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ, വിധി നടപ്പാക്കാൻ സുപ്രീംകോടതി ജുൺ 30 വരെ സാവകാശം അനുവദിക്കുകയായിരുന്നു. വിധി നടപ്പാക്കിയ ശേഷം കണ്ടക്ടർമാരെ നിയോഗിച്ചത് പോലെ അവധി ഒഴിവിൽ പരിഗണിക്കാനാണ് ആലോചന. ഡ്രൈവർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടാൽ ദിവസേന 600 ഓളം സര്‍വ്വീസുകള്‍ മുടങ്ങുമെന്നാണ് റിപ്പോർട്ട്. ഇതോടെ തെക്കൻ ജില്ലകളിൽ പ്രതിസന്ധി രൂക്ഷമാകും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.