നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടി മാറ്റി: പ്രതികരിച്ച ജീവനക്കാരന് സ്ഥലംമാറ്റം

  KSRTC ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടി മാറ്റി: പ്രതികരിച്ച ജീവനക്കാരന് സ്ഥലംമാറ്റം

  തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ ഡ്രൈവർ വി.സി. ജിനോയെ കുളത്തൂപ്പുഴ ഡിപ്പോയിലേക്ക് സ്ഥലംമാറ്റി

  കെഎസ്ആർടിസി

  കെഎസ്ആർടിസി

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: കെഎസ്ആർടിസി യിൽ ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടി മാറ്റിയതിനെതിരെ പ്രതികരിച്ച ജീവനക്കാരനെതിരെ അച്ചടക്ക നടപടി. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ ഡ്രൈവർ വി.സി ജിനോയ്ക്കെതിരെയാണ് നടപടിയെടുത്തത്. ജിനോയെ തിരുവനന്തപുരത്തുനിന്ന് കുളത്തൂപ്പുഴ ഡിപ്പോയിലേക്ക് സ്ഥലംമാറ്റി. അച്ചടക്ക ലംഘനവും, ചട്ട ലംഘനവും നടത്തിയതിനും പ്രമുഖ ചാനലിൽ വാർത്ത നൽകിയതിനുമാണ് നടപടിയെന്ന് കോർപറേഷൻ വിശദീകരിക്കുന്നു.

   ഫെബ്രുവരി രണ്ടിന് രാവിലെ തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്കുള്ള സർവ്വീസിൽ ഡ്രൈവർ കം കണ്ടക്ടറായി ഡ്യൂട്ടി ചെയ്യേണ്ടിയിരുന്നത് ജിനോ ആയിരുന്നു. എന്നാൽ ഡ്യൂട്ടി ചെയ്യാൻ അനുവദിക്കാതെ ഒരു സംഘം ആളുകൾ ബസിൽനിന്ന് ഇറക്കിവിട്ടുവെന്ന വാർത്തവന്നിരുന്നു. എന്നാലിത് അടിസ്ഥാനരഹിതമായ ആരോപണമായിരുന്നുവെന്ന് സ്ഥലംമാറ്റ ഉത്തരവിൽ പറയുന്നു. ഇതിലൂടെ കോർപറേഷന്‍റെ സൽപ്പേരിന് ജിനോ കളങ്കം വരുത്തി. ഗുരുതരമായ അച്ചടക്കലംഘനമായാണ് കോർപറേഷൻ ഇത് കാണുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

   KSRTC വീണ്ടും യൂണിയൻ ഭരണത്തിൽ: ഡ്രൈവർ കം കണ്ടക്ടറെ ഇറക്കിവിട്ടു

   ടോമിൻ ജെ തച്ചങ്കരി കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്ത് നിന്ന് പുറത്തായതിന് തൊട്ടുപിന്നാലെയാണ് ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടി ചെയ്യാനെത്തിയ ജീവനക്കാരനെ യൂണിയൻ പ്രവർത്തകർ ഇറക്കിവിട്ടുവെന്ന വാർത്ത പുറത്തുവന്നത്. യൂണിയൻ നേതൃത്വം ഇടപെട്ട് ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടി അട്ടിമറിക്കുന്നതിന് ശ്രമം നടക്കുന്നതായും ആരോപണം ഉയർന്നിരുന്നു. എന്നാൽ ഈ വാർത്ത തെറ്റാണെന്നാണ് കോർപറേഷൻ നേതൃത്വം ജിനോയ്ക്കെതിരായ നടപടിയിലൂടെ വിശദീകരിക്കുന്നത്.
   First published:
   )}