Freak Accident തെങ്ങ് ചതിച്ചു! ബസിന്റെ ചില്ലില്‍ തേങ്ങവീണു; KSRTC ഡ്രൈവർക്ക് പരിക്ക്
കൊല്ലം ഡിപ്പോയിലെ ബസ് ഡ്രൈവര്‍ വിജയകുമാറിനാണ് പരിക്കേറ്റത്

bus accident
- News18 Malayalam
- Last Updated: June 16, 2020, 2:38 PM IST
യാത്രക്കാരുമായി പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഗ്ലാസില്‍ തേങ്ങവീണ് ഡ്രൈവര്‍ക്കു പരിക്ക്. കൊല്ലം ഡിപ്പോയിലെ ബസ് ഡ്രൈവര്‍ വിജയകുമാറിനാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ തേവലക്കര മുഖംമൂടി മുക്കിനു കിഴക്കുവശത്തായിരുന്നു സംഭവം. പത്തനംതിട്ടയില്‍നിന്ന് കൊല്ലത്തേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസിന്റെ മുന്‍വശത്തെ ഗ്ലാസില്‍ സമീപത്തെ പുരയിടത്തിലെ തെങ്ങില്‍നിന്ന് തേങ്ങ വീഴുകയായിരുന്നു. TRENDING:കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ ഹൈക്കമ്മീഷന് ജീവനക്കാരെ പാകിസ്ഥാൻ വിട്ടയച്ചു [NEWS]Oscars 2021| 2021 ലെ ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങ് രണ്ടു മാസത്തേക്ക് നീട്ടി [NEWS]Expats Return: കേരളം ആവശ്യപ്പെട്ടു; ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി ഇന്ത്യൻ എംബസി [NEWS]
ഗ്ലാസ് തകര്‍ന്ന് ചില്ലുകള്‍ വിജയകുമാറിന്റെ കണ്ണില്‍വീണ് ഗുരുതരമായി പരിക്കേറ്റു. ചവറ പൊലീസിന്റെ ആംബുലന്‍സ് എത്തിയാണു ഡ്രൈവറെ കൊല്ലത്തെ ആശുപത്രിയിലെത്തിച്ചത്. മറ്റ് യാത്രക്കാര്‍ക്കു പരുക്കില്ല.
തിങ്കളാഴ്ച രാവിലെ തേവലക്കര മുഖംമൂടി മുക്കിനു കിഴക്കുവശത്തായിരുന്നു സംഭവം. പത്തനംതിട്ടയില്‍നിന്ന് കൊല്ലത്തേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസിന്റെ മുന്‍വശത്തെ ഗ്ലാസില്‍ സമീപത്തെ പുരയിടത്തിലെ തെങ്ങില്‍നിന്ന് തേങ്ങ വീഴുകയായിരുന്നു.
ഗ്ലാസ് തകര്‍ന്ന് ചില്ലുകള്‍ വിജയകുമാറിന്റെ കണ്ണില്‍വീണ് ഗുരുതരമായി പരിക്കേറ്റു. ചവറ പൊലീസിന്റെ ആംബുലന്‍സ് എത്തിയാണു ഡ്രൈവറെ കൊല്ലത്തെ ആശുപത്രിയിലെത്തിച്ചത്. മറ്റ് യാത്രക്കാര്‍ക്കു പരുക്കില്ല.