നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മാസ്ക് ഇല്ലാത്തതിന് അതിഥി തൊഴിലാളിയെ മർദ്ദിച്ചു; കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്ക് സസ്പെൻഷൻ

  മാസ്ക് ഇല്ലാത്തതിന് അതിഥി തൊഴിലാളിയെ മർദ്ദിച്ചു; കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്ക് സസ്പെൻഷൻ

  തൃശൂർ വിജിലൻസ് സ്ക്വാഡ് ഇൻസ്പെക്ടർ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാൽ ഡ്രൈവർ വി.വി.ആന്റുവിനെ കെ.എസ്.ആർ.ടി.സി എം.ഡി സസ്പെൻഡ് ചെയ്തത്.

  News18

  News18

  • Share this:
   തിരുവനന്തപുരം: മാസ്ക് ധരിക്കാത്തതിന് അതിഥി തൊഴിലാളിയെ മർദ്ദിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറെ സസ്പെൻഡ് ചെയ്ത. അങ്കമാലി ബസ് സ്റ്റേഷൻ പരിസരത്താണ് അതിഥി തൊഴിലാളിയെ ഷണ്ടിങ് ഡ്യൂട്ടി ഡ്രൈവർ വടി കൊണ്ടു മർദിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് തൃശൂർ വിജിലൻസ് സ്ക്വാഡ് ഇൻസ്പെക്ടർ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാൽ ഡ്രൈവർ വി.വി.ആന്റുവിനെ കെ.എസ്.ആർ.ടി.സി എം.ഡി സസ്പെൻഡ് ചെയ്തത്.

   കഴിഞ്ഞ 22ന് രാത്രി 7.30ന് ‍ഡിപ്പോ പരിസരത്ത് അതിഥി തൊഴിലാളി മാസ്ക് ധരിക്കാതെ കാണപ്പെട്ടപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡ്രൈവർ വി.വി.ആന്റു കയ്യിൽ ഇരുന്ന വടി ഉപയോഗിച്ച് അടിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. കെഎസ്ആർടിസിയെ ആശ്രയിച്ച് യാത്രയ്ക്കായി ഡിപ്പോ പരിസരത്തെത്തിയ യാത്രാക്കാരൻ മാസ്ക് ധരിക്കാതെയാണു

   Also Read സ്റ്റേഷൻ പരിസരത്ത് എത്തിയത്.ഇന്ന് 26,685 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35

   സംഭവം പൊലീസിനെയോ മേലധികാരിയേയോ അറിയിക്കാതെ ഡ്രൈവർ വടി കൊണ്ട് അടിച്ചത് അച്ചടക്ക ലംഘനവും സ്വഭാവദൂഷ്യവുമാണെന്നുള്ള വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്. ബംഗാൾ സ്വദേശിയായ മൂർഖി ദാസിനെ (46) ജീവനക്കാരൻ മർദിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പരുക്കേറ്റ് ചോര വാർന്നു കിടക്കുന്നത് ഉൾപ്പെടെയുള്ള ദൃശ്യം യാത്രക്കാരിൽ ആരോ പകർത്തുകയായിരുന്നു.

   Also Read മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഇന്നുമാത്രം ലഭിച്ചത് 1.15 കോടി രൂപ

   ചോര വാർന്നു കിടക്കുന്നതു യാത്രക്കാർ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നു രണ്ടു കണ്ടക്ടർമാർ തന്നെയാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. വീണു പരുക്കേറ്റു എന്നാണു പറഞ്ഞതെന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചു. അതുകൊണ്ടു തന്നെ സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്തില്ല. മുറിവു വച്ചു കെട്ടിയശേഷം ഇയാളെ പറഞ്ഞയയ്ക്കുകയും ചെയ്തു.

   KSRTC സൂപ്പർഫാസ്റ്റ് ആംബുലൻസിൽ ഇടിച്ച് ഒരു മരണം; അപകടം പന്തളത്ത്   പത്തനംതിട്ട: പന്തളത്ത് എം സി റോഡിൽ പറന്തലിന് സമീപം കെ എസ് ആർ ടി സി ബസ് ആംബുലൻസിൽ ഇടിച്ചു ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആംബുലൻസ് ഡ്രൈവർ തൃശൂർ സ്വദേശി ബെൻസനാണ് മരിച്ചത്.

   ഇന്ന് വൈകിട്ട് 5.30 ഓടെ എം സി റോഡിൽ പറന്തൽ പല്ലാകുഴി കത്തോലിക്കാ പള്ളിക്ക് സമീപമാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന KSRTC സൂപ്പർ ഫാസ്റ്റ് ബസ് എതിർ ദിശയിൽ നിന്നു വന്ന ആംബുലൻസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് സമീപത്തെ വയലിലേക്ക് മറിഞ്ഞു.

   കെ എസ് ആർ ടി സി ബസ് ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇതേ തുടർന്ന് ബസ് ഡ്രൈവറെയും കണ്ടക്ടറെയും നാട്ടുകാർ തടഞ്ഞുവെച്ചു. പിന്നീട് സ്ഥലത്ത് എത്തിയ പൊലീസ് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

   ദിശ മാറി എത്തിയ ബസ് ആംബുലൻസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആംബുലൻസ് വെട്ടിപ്പൊളിച്ചാണ് ബെൻസനെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

   കഴിഞ്ഞ ദിവസം തിരുവനന്തപുരം വെമ്പായം പിരപ്പന്‍കോടിന് സമീപം കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കിളിമാനൂര്‍ ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആര്‍ ടി സി ബസും വെമ്പായം ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

   വെള്ളിയാഴ്ച രാവിലെ 8.45 ഓടെയാണ് അപകടം ഉണ്ടായത്. ബസില്‍ 45 ഓളം യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരില്‍ 21 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതില്‍ ആറു പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ള യാത്രക്കാരെ കന്യാകുളങ്ങര ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസ്. ലോറി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറ‍ഞ്ഞു. ലോറി വരുന്നത് കണ്ട് ബസ് ഡ്രൈവർ റോഡിന്റെ ഇടതുവശത്തേക്ക് പരമാവധി ബസ് ഒതുക്കി.

   അപകടം ഒഴിവാക്കാൻ ബസ് ഡ്രൈവർ പരമാവധി ശ്രമിച്ചെങ്കിലും ഇടതുവശം വിട്ട് വലത്തേക്ക് കയറി ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിയത് ആകാം അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഈരാറ്റുപേട്ട ബസ് ഡിപ്പോയിലെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ലോറി ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റിട്ടുണ്ട്. ലോറി ഡ്രൈവർ ഉറങ്ങിയതാകാം ബസ് നിയന്ത്രണം വിട്ട് വലതുവശത്തേക്ക് കയറി ബസിലേക്ക് ഇടിച്ചുകയറിയതെന്നാണ് പ്രാഥമിക നിഗമനം.

   Published by:Aneesh Anirudhan
   First published:
   )}