HOME » NEWS » Kerala » KSRTC DRIVER WHO SERIOUSLY INJURED IN ACCIDENT IN VAYAKKAL

സിമന്റ് മിക്സിംഗ് ലോറിയുമായി KSRTC ബസ് കൂട്ടിയിടിച്ച അപകടം; ഗുരുതരമായി പൊള്ളലേറ്റ ബസ് ഡ്രൈവർ മരിച്ചു

അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ബസ് ഡ്രൈവർ പ്രകാശ് മരിച്ചു. കിളിമാനൂർ യൂണിറ്റിലെ ഡ്രൈവറാണ് മരിച്ച പ്രകാശ്.

News18 Malayalam
Updated: July 3, 2019, 6:18 PM IST
സിമന്റ് മിക്സിംഗ് ലോറിയുമായി KSRTC ബസ് കൂട്ടിയിടിച്ച അപകടം; ഗുരുതരമായി പൊള്ളലേറ്റ ബസ് ഡ്രൈവർ മരിച്ചു
അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ബസ് ഡ്രൈവർ പ്രകാശ് മരിച്ചു. കിളിമാനൂർ യൂണിറ്റിലെ ഡ്രൈവറാണ് മരിച്ച പ്രകാശ്.
  • Share this:
കൊല്ലം: കൊട്ടാരക്കര വയക്കലിൽ സിമൻറ് മിക്സിംഗ് ലോറിയുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് കത്തിയ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ബസ് ഡ്രൈവർ പ്രകാശ് മരിച്ചു. കിളിമാനൂർ യൂണിറ്റിലെ ഡ്രൈവറാണ് മരിച്ച പ്രകാശ്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് പ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. കാരേറ്റ് സ്വദേശിയാണ് പ്രകാശ്.

also read: ഭർത്താവിനെ കാണാനില്ലെന്ന് ആശാ ശരത്ത്; ഞെട്ടൽ അമ്പരപ്പായി മാറിയ ഫേസ്ബുക്ക് ലൈവ്

ജൂൺ 16 ശനിയാഴ്ചയായിരുന്നു അപകടമുണ്ടായത്. ഉച്ചയ്ക്ക് രണ്ടേകാലോടെ വയക്കൽ എൽഎംഎസ് ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. സിമന്റ് മിക്സിംഗ് ലോറിയുടെ ഡീസൽ ടാങ്കിൽ ബസ് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ഇരു വാഹനങ്ങളും പൂർണമായി കത്തി നശിച്ചു.

പ്രകാശ് ഉൾപ്പെടെ ഇരുപതോളം പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർ പ്രകാശിനെയും കണ്ടക്ടർ സജീമിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
First published: July 3, 2019, 6:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories