'കണ്ടക്ടർ DYFIക്കാരൻ; എംഎല്‍എ ബസിൽ കയറിയപ്പോൾ, സഖാവേ ഇരുന്നോളൂ എന്നു പറഞ്ഞ് എഴുന്നേറ്റു': ഡ്രൈവർ യദു

Last Updated:

''മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ കണ്ടക്ടറെ സംശയമുണ്ട്. കണ്ടക്ടറും എംഎല്‍എയും അടക്കം ഗൂഢാലോചന നടത്തിയോ എന്നും സംശയമുണ്ട്''

തിരുവനന്തപുരം: മേയറുമായി തര്‍ക്കമുണ്ടായ ദിവസം ബസിലെ കണ്ടക്ടറായിരുന്ന സുബിന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്ന് ഡ്രൈവർ യദു. സച്ചിന്‍ദേവ് എംഎല്‍എ ബസില്‍ കയറിയത് കണ്ടില്ലെന്നത് ഉള്‍പ്പെടെ കണ്ടക്ടര്‍ പൊലീസിന് നല്‍കിയ മൊഴി നുണയാണെന്നും യദു ആരോപിച്ചു. പിന്‍സീറ്റിലാണ് ഇരുന്നതെന്നു പൊലീസിനോടു പറഞ്ഞതും പച്ചക്കള്ളമാണ്, കണ്ടക്ടര്‍ മുന്‍ സീറ്റിലാണ് ഇരുന്നതെന്നും യദു മാധ്യമങ്ങളോട് പറഞ്ഞു.
''സച്ചിൻ ദേവ് ബസില്‍ കയറിയപ്പോള്‍ എഴുന്നേറ്റ് സീറ്റ് നല്‍കിയത് കണ്ടക്ടറാണ്. എംഎല്‍എ വന്നപ്പോള്‍ ‘സഖാവേ, ഇരുന്നോളൂ’ എന്നു പറഞ്ഞു മുന്നിലെ സീറ്റ് മാറിക്കൊടുത്തു. മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ കണ്ടക്ടറെ സംശയമുണ്ട്. കണ്ടക്ടറും എംഎല്‍എയും അടക്കം ഗൂഢാലോചന നടത്തിയോ എന്നും സംശയമുണ്ട്. തനിക്കെതിരായ ആരോപണങ്ങളില്‍ അഞ്ചുപേരെ എതിര്‍കക്ഷിയാക്കി ഹര്‍ജി നല്‍കിയിട്ടുണ്ട്''- യദു പറഞ്ഞു.
മേയര്‍ ആര്യാ രാജേന്ദ്രനുമായി തർക്കമുണ്ടായ വിഷയത്തിൽ തന്റെ പരാതിയില്‍ പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിലാണ് യദു കോടതിയെ സമീപിച്ചത്. മേയർ ബസ് തടഞ്ഞതിലും എംഎൽഎ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി മൂന്ന്, യദുവിന്റെ ഹർജി ഫയലിൽ സ്വീകരിച്ചു. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കണ്ടക്ടർ DYFIക്കാരൻ; എംഎല്‍എ ബസിൽ കയറിയപ്പോൾ, സഖാവേ ഇരുന്നോളൂ എന്നു പറഞ്ഞ് എഴുന്നേറ്റു': ഡ്രൈവർ യദു
Next Article
advertisement
രാഷ്ട്രപതി നാവികസേനാ ദിനാഘോഷത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത്; ബുധനാഴ്ച ഗതാഗത നിയന്ത്രണം
രാഷ്ട്രപതി നാവികസേനാ ദിനാഘോഷത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത്; ബുധനാഴ്ച ഗതാഗത നിയന്ത്രണം
  • റാഷ്ട്രപതി ദ്രൗപദി മുർമു നാവികസേനാ ദിനാഘോഷത്തിൽ പങ്കെടുക്കും.

  • ഡിസംബർ 3-ന് ശംഖുമുഖത്ത് ഗതാഗത നിയന്ത്രണം ഉച്ചയ്ക്ക് 12 മുതൽ.

  • യാത്രക്കാർക്ക് ഫ്ലൈറ്റ് ടിക്കറ്റോ യാത്രാ രേഖകളോ കാണിക്കേണ്ടതാണ്.

View All
advertisement