തിരുവനന്തപുരം: KSRTC ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഇന്ന് ശമ്പളം നൽകും. ഇതുസംബന്ധിച്ച് ഗതാഗത മന്ത്രി ആന്റണി രാജു മാനേജ്മെന്റിന് നിർദേശം നൽകി. എന്നാൽ സമരവുമായി മുന്നോട്ട് തന്നെയെന്ന നിലപാടിലാണ് തൊഴിലാളി സഘടനകൾ.
അനിശ്ചിതകാലസമരത്തിലേക്ക് നീങ്ങുകയാണെന്ന് ടിഡിഎഫ് അറിയിച്ചു. മറ്റ് തൊഴിലാളിസംഘടകളുമായി കൂടിയാലോചിച്ച ശേഷം സമരത്തിന്റെ തീയതി പ്രഖ്യാപിക്കും. ഇന്ന് ചേർന്ന ടിഡിഎഫ് നേതാക്കളുടെ ഉന്നതതല യോഗത്തിലാണ് സമരത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചത്.
ചർച്ചയ്ക്ക് പോലും തയ്യാറാകാത്ത സർക്കാരിന്റെയും മാനേജ്മെന്റിന്റേയും നിലപാടിനെതിരെ ഈ മാസം 21 ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്നും ടിഡിഎഫ് അറിയിച്ചു. ടിഡിഎഫിന്റെ നേതൃത്വത്തിലുള്ള റിലേ നിരാഹാര സമയം ട്രാൻസ്പോർട്ട് ഭവന് മുന്നിൽ തുടരുകയാണ്.
ഡ്രൈവർമാർക്കും ജീവനക്കാർക്കും ശമ്പളം നൽകിയ ശേഷമായിരിക്കും മറ്റ് ജീവനക്കാർക്കുള്ള ശമ്പള വിതരണം. ശമ്പള വിതരണത്തിനായി സർക്കാരിൽ നിന്ന് 30 കോടി നേരെത്തെ ലഭിച്ചിരുന്നു. അതേസമയം, മെയ്മാസത്തെ ശമ്പളം ഘട്ടംഘട്ടമായാകും വിതരണം ചെയ്യുകയെന്നും സൂചനയുണ്ട്.
പ്രവാസികൾക്ക് ഭക്ഷണം നൽകുന്നത് ധൂർത്താണോ? എം എ യൂസഫലി
ലോക കേരള സഭയിൽ ഭക്ഷണം നൽകുന്നതിനെ ധൂർത്തെന്ന് വിളിക്കരുതെന്ന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി. ലോക കേരള സഭയിൽനിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നതിനെയു യൂസഫലി വിമർശിച്ചു. സ്വന്തം ചെലവിൽ ടിക്കറ്റെടുത്താണ് പ്രവാസികൾ എത്തിയത്. താമസ സൌകര്യം നൽകിയതാണോ ധൂർത്തെന്നും യൂസഫലി ചോദിച്ചു. നേതാക്കൾ വിദേശത്തെത്തുമ്പോൾ പ്രവാസികൾ താമസവും വാഹനവും നൽകുന്നുണ്ടല്ലോ. പ്രവാസികൾ ഇവിടെ വരുമ്പോൾ ഭക്ഷണം നൽകുന്നത് ധൂർത്തായി കാണരുതെന്നും യൂസഫലി പറഞ്ഞു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.