നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മാലിന്യനീക്കത്തിനുള്ള വാഹനങ്ങള്‍ ഓടിക്കാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍; എംഡി ബിജു പ്രഭാകറിന്റെ ശുപാര്‍ശ

    മാലിന്യനീക്കത്തിനുള്ള വാഹനങ്ങള്‍ ഓടിക്കാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍; എംഡി ബിജു പ്രഭാകറിന്റെ ശുപാര്‍ശ

    കെഎസ്ആർടിസി നിർദ്ദേശത്തിനെതിരെ തൊഴിലാളി യൂണിയനുകൾ രംഗത്തെത്തി.

    കെ.എസ്.ആർ.ടി.സി.

    കെ.എസ്.ആർ.ടി.സി.

    • Share this:
    തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർമാരെ തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യനീക്കത്തിനുള്ള വാഹനങ്ങൾ ഓടിക്കാൻ നൽകാമെന്ന് എംഡി ബിജു പ്രഭാകർ. കെഎസ്ആർടിസി വർക്ക്ഷോപ്പുകളിലും, ഇന്ധനം വാങ്ങുന്നതിലുമടക്കം തദ്ദേശസ്ഥാപനങ്ങളുമായി സഹകരണത്തിന് ഒരുക്കുമാണെന്നും എംഡി നിർദ്ദേശിച്ചു.

    കെഎസ്ആർടിസി നിർദ്ദേശത്തിനെതിരെ തൊഴിലാളി യൂണിയനുകൾ രംഗത്തെത്തി. കെഎസ്ആർടിസിയുടെ  ഡ്രൈവർമാരെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യ നീക്കത്തിനുള്ള വാഹനം ഓടിക്കാൻ ഉപയോഗിച്ചാൽ സ്ഥാപനത്തിന് കൂടുതൽ വരുമാനം നേടാമെന്നായിരുന്നു കെഎസ്ആർടിസി എംഡിയുടെ പ്രധാന ശുപാർശ. തദ്ദേശ സ്വയംഭരണ വകുപ്പിന് കെഎസ്ആർടിസി എംഡി ജൂലൈ ഏഴിന് നൽകിയ ശുപാർശയിലാണ് ഇക്കാര്യമുള്ളത്.

    കൂടാതെ തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ പരിപാലനം കെഎസ്ആർടിസിയെ ഏൽപിക്കണം. ബാറ്ററി, ടയർ എന്നിവ മാറ്റുന്നതും ഡീസൽ വാങ്ങുന്നതും, വാഹനങ്ങൾ സിഎൻജിയിലേക്ക് മാറ്റുന്നതും കുടി കെഎസ്ആർടിസിയെ ഏൽപിക്കണമെന്നും ഇത് ടിക്കറ്റിനു പുറത്തുള്ള വരുമാനം വർദ്ധിപ്പിക്കാനാകുമെന്നും ശുപാർശ ചെയ്യുന്നു.

    കെഎസ്ആർടിസിക്ക് മികച്ച വര്‍ക്‌ഷോപ്പും പരിചയ സമ്പന്നരായ ജീവനക്കാരും ഉണ്ട്. പാപ്പനംകോട് സെൻട്രൽ വർക്സ് ഉൾപ്പെടെ 25 വര്‍ക്‌ഷോപ്പുകൾ കേരളത്തിൽ ഉടനീളമുണ്ട്. ജീവനക്കാരുടെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തുകയാണെങ്കിൽ, മിതമായ നിരക്കിൽ തദ്ദേശ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താം. അറ്റകുറ്റ പണികൾ നടത്തുന്നതിലെ അഴിമതി ശ്രമങ്ങളും ഒഴിവാകും. ഡ്രൈവർ, അറ്റകുറ്റപ്പണി, ഡീസൽ എന്ന പാക്കേജ് ആയും കരാറിൽ ഏർപ്പെടാൻ തയ്യാറാണെന്നും കെഎസ്ആർടിസി നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നു.

    Also Read-ഇനി പഠിച്ചിട്ട് ഭരിക്കാം; മന്ത്രിമാർ ഞായറാഴ്ച മുതൽ മൂന്നു നാൾ പരിശീലനത്തിലേക്ക്

    ഇതിൽ മാലിന്യനീക്കത്തിന് കെഎസ്ആർടിസി ഡ്രൈവർമാരെ ഉപയോഗിക്കാമെന്ന ശുപാർശയ്ക്കെതിരെയാണ് തൊഴിലാളി സംഘടനകൾ രംഗത്തെത്തിയത്. ജീവനക്കാരെ കെഎസ്ആർടിസി മാനേജ്മെന്റ് അപമാനിക്കുകയാണെന്ന് കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടന നേതാവ്  ആർ ശശിധരൻ പറഞ്ഞു. ശമ്പള പരിഷ്കരണം അട്ടിമറിക്കാൻ വേണ്ടിയുള്ള നീക്കമാണ് മാനേജ്മെന്റ് നടത്തുന്നതെന്ന് ബിഎംഎസ് നേതാവ് ആർഎൽ രാജേഷ് പറഞ്ഞു.പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ അനുകൂല സംഘടനയായ ട്രാൻസ്പോർട്ട് എംപ്ളോയീസ് യൂണിയൻ എംഡിക്ക് കത്തെഴുതി.

    Also Read-മന്ത്രിയായാലെന്താ, ആദ്യം കോവിഡ് മാനദണ്ഡം നോക്കട്ടെ; ‍ഡിജിറ്റല്‍ ഹബ്ബിലെത്തിയ പി.രാജീവിനോട് സായബോട്ട്

    ഡ്രൈവർമാരെ മാത്രമല്ല, പഴയ ബസുകൾ റീമോഡൽ ചെയ്ത് മാലിന്യ നീക്കത്തിന് ഉപയോഗിക്കാമെന്നും ശുപാർശയുള്ളതായി ജീവനക്കാരുടെ പ്രതിനിധികൾ പറയുന്നു. നാലു വശവും അടച്ചു കെട്ടി മാലിന്യം നീക്കാൻ പഴയ ബസുകൾ ഉപയോഗിക്കാമെന്നും ഇത് കെഎസ്ആർടിസി ഡ്രൈവർമാർ തന്നെ ഓടിക്കാമെന്നുമാണ് ശുപാർശയെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. എന്ത് വില നൽകിയും നീക്കം തടയുമെന്ന് ട്രാൻസ്പോർട്ട് എംപ്ളോയീസ് യൂണിയൻ വ്യക്തമാക്കി.
    Published by:Jayesh Krishnan
    First published:
    )}