നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓക്സിജൻ ലഭ്യമാക്കാൻ ഇനി മുതൽ കെഎസ്ആർടിസി ഡ്രൈവർമാരും രംഗത്തിറങ്ങുന്നു

  ഓക്സിജൻ ലഭ്യമാക്കാൻ ഇനി മുതൽ കെഎസ്ആർടിസി ഡ്രൈവർമാരും രംഗത്തിറങ്ങുന്നു

  പരിശീലനം പൂർത്തിയാക്കുന്ന ഡ്രൈവർമാരുടെ സേവനം നാളെ രാത്രിയോടെ INOX കമ്പനിയുടെ ഓക്സിജൻ ടാങ്കറിൽ ലഭ്യമാക്കും.

  A man waits to get his oxygen cylinder refilled (reuters)

  A man waits to get his oxygen cylinder refilled (reuters)

  • Share this:
   തിരുവനന്തപുരം; സംസ്ഥാന സർക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കുമെന്ന് സി എം ഡി ബിജു പ്രഭാകർ ഐ എ എസ് അറിയിച്ചു.

   ഇതിനായി ഓക്സിജൻ എത്തിക്കുന്നതിന് വേണ്ടിയുള്ള ടാങ്കറുകൾ സർവ്വീസ് നടത്തുന്നതിനായി കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനം നാളെ ( മേയ് 13) മുതൽ ലഭ്യമാക്കും. ഇതിനായി സന്നദ്ധത അറിയിച്ച ഡ്രൈവർമാരുടെ ആദ്യബാച്ചിലെ 35 പേർക്ക് നാളെ പാലക്കാട് മോട്ടോർ വാഹന വകുപ്പ് പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്ന ഡ്രൈവർമാരുടെ സേവനം രാത്രിയോടെ INOX കമ്പനിയുടെ ഓക്സിജൻ ടാങ്കറിൽ ലഭ്യമാക്കും.

   സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാനായി പരമാവധി ഓക്സിജൻ സിലണ്ടറുകൾ സംസ്ഥാനത്തെ മുഴുവൻ ആശുപത്രിയിൽ എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ഒരുക്കിയ വാർ റൂമിൽ രാപകൽ കേരളത്തിലുടനീളം ഡ്രൈവർമാരുടെ സേവനം ആവശ്യമുണ്ട്. ചില സമയങ്ങളിൽ ഡ്രൈവർമാരുടെ കുറവ് കാരണം വാർ റൂമിൽ നിന്നും കെഎസ്ആർടിസിയോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്നാണ് സി എം ഡി ടാങ്കർ ലോറികൾ സന്നദ്ധ സേവനത്തിന്റെ ഭാ​ഗമായി സർവ്വീസ് നടത്താൻ താൽപര്യമുള്ള ഡ്രൈവർമാർ അറിയിക്കണമെന്നുള്ള സർക്കുലർ ഇറക്കിയത്. ഇതിന് പിന്നാലെ 450 തിൽ അധികം പേരാണ് വിവിധ വിഭാഗങ്ങളിൽ നിന്നും സന്നദ്ധ സേവനത്തിലായി താൽപര്യം അറിയിച്ചത്. അതിൽ നിന്നുള്ള ആദ്യ ബാച്ചിലെ 35 ഡ്രൈവർമാർക്കാണ് നാളെ പരിശീലനം നൽകുന്നത്. തുടർന്ന് മേയ് 14 ന് കൊച്ചിയിൽ നിന്നുള്ള 25 ഡ്രൈവർമാരെ പരിശീലനം നൽകി റിസർവായി വെയ്ക്കും. ഇവരെ വീണ്ടും അത്യാവശ്യം വരുന്ന സാഹചര്യത്തിൽ ഉപയോ​ഗിക്കും.

   ഇതിന് പുറമെ വിവിധ ജില്ലകളിലെ കളക്ടർമാരുടെ ആവശ്യപ്രകാരം കെഎസ്ആർടിസിയിലെ ജീവനക്കാർ പല കളക്ടറേറ്റുകളിലും ഡ്രൈവർമാരായും, മറ്റ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സേവനം അനുഷ്ടിച്ച് വരികയുമാണ്. ഇത് കൂടാതെ കൂടുതൽ കെഎസ്ആർടിസി ജീവനക്കാർ സന്നദ്ധ സേവനത്തിനായി താൽപര്യമറിയിച്ചിട്ടുണ്ടെന്നും സി എം ഡി അറിയിച്ചു.

   അതിനിടെ രാജ്യത്തെ പ്രതിദിന കോവിഡ് മരണങ്ങളിൽ റെക്കോർഡ് വർധനവ്. കഴിഞ്ഞ ദിവസം രാജ്യത്ത് 4,205 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്നലെ 3,48,421 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

   കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കോവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായത് മഹാരാഷ്ട്രയിലാണ്. ഇന്നലെ 40,956 പേർക്കാണ് ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്.

   ഇന്നലെ 3,55,338 പേർ ഡിസ്ചാർജ് ആയി. ഇതോടെ ആകെ ഡിസ്ചാർജ് ആയവരുടെ എണ്ണം 1,93,82,642 ആയി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,54,197 ആണ്. 37,04,099 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 17,52,35,991 പേർ വാക്സിൻ സ്വീകരിച്ചു.
   Published by:Anuraj GR
   First published:
   )}