കണ്ണൂരിൽ (Kannur) ആത്മഹത്യയ്ക്ക് ശ്രമിച്ച കെഎസ്ആർടിസി ഡ്രൈവർ (KSRTC Driver) ഗുരുതരാവസ്ഥയിൽ. കണ്ണൂര് പിണറായി സ്വദേശി ഷാജി കക്കോത്താണ് ആത്മഹത്യാ ശ്രമം (Suicide Attempt) നടത്തിയത്. ഗുരുതരാവസ്ഥയിലുള്ള ഷാജി തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ ഷാജിയുടെ മൊഴി ഇതുവരെ എടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആത്മഹത്യാ ശ്രമത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.
തൃശൂർ: സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദുബായിൽനിന്ന് നാട്ടിലെത്തിയ യുവാവും ഭാര്യയും ബൈക്കപകടത്തിൽ മരിച്ചു. ദേശീയ പാതയിൽ ചാവക്കാട് ചേറ്റുവ സ്കൂളിന് സമീപം ബസ് ബൈക്കിലിടിച്ചാണ് അപകടം ഉണ്ടായത്. ചാവക്കാട് അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി വലിയകത്ത് കോയുണ്ണിയുടെയും ഫാത്തിമയുടെയും മകൻ മുനൈഫ്(32) ഭാര്യ മുംബൈ സ്വദേശി സുവൈബ(22) എന്നിവരാണ് മരിച്ചത്. ഇരുവരെടും ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് മുനൈഫ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട യാത്ര കഴിഞ്ഞ് ചാവക്കാടേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിൽ ഓടുന്ന സ്വകാര്യബസും ബൈക്കും ഒരേ ദിശയിൽ വരികയായിരുന്നു. എതിരേ വന്ന വാഹനം ബൈക്കിന്റെ ഹാൻഡിലിൽ തട്ടി ഇരുവരും ബസിനടിയിലേക്ക് മറിയുകയായിരുന്നു. ബസ് കയറിയിറങ്ങിയാണ് മുനൈഫും സുവൈബയും മരിച്ചത്.
മുനൈഫിന്റെ സഹോദരിയുടെ വിവാഹം തിങ്കളാഴ്ചയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനായി വെള്ളിയാഴ്ചയാണ് മുനൈഫ് ദുബായിൽനിന്ന് നാട്ടിലെത്തിയത്. സുവൈബ ഒരാഴ്ച മുമ്പും നാട്ടിലെത്തിയതായിരുന്നു. നാലു വർഷം മുമ്പാണ് മുനൈഫും സുവൈബയും വിവാഹിതരായത്. മുനൈഫിന്റെ സഹോദരൻ വിവാഹം പ്രമാണിച്ച് ഇന്ന് നാട്ടിലെത്താനിരിക്കെയാണ് ദുരന്ത വാർത്ത പുറത്തുവന്നത്. വിവാഹ ഒരുക്കത്തിലായിരുന്ന വീട്ടിൽ മുനൈഫിന്റെയും ഭാര്യയുടെയും മരണവാർത്ത അറിഞ്ഞു കൂട്ടനിലവിളി ഉയർന്നു. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.