• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇലക്ട്രിക് ബസ് ഓടിക്കുന്നത് നഷ്ടം; തുറന്ന് സമ്മതിച്ച് കെഎസ്ആർടിസി

ഇലക്ട്രിക് ബസ് ഓടിക്കുന്നത് നഷ്ടം; തുറന്ന് സമ്മതിച്ച് കെഎസ്ആർടിസി

KSRTC Electric Bus Service Loss | ഫെബ്രുവരി 25 വരെയുള്ള കണക്ക് പ്രകാരം 12,93,562 രൂപയാണ് ഈ മാസത്തെ മാത്രം നഷ്ടം. ദിവസവും ബസ് ഒന്നിന് ശരാശരി 7146 രൂപ നിരക്കില്‍  കെഎസ്ആര്‍ടിസിയ്ക്ക് നഷ്ടം വരുന്നു എന്നാണ് ഔദ്യോഗിക കണക്ക്.

ksrtc electric bus

ksrtc electric bus

  • Share this:
തിരുവനന്തപുരം: ഇലക്ട്രിക് ബസ് സർവ്വീസ് ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കെഎസ്ആര്‍ടിസിയ്ക്ക് നഷ്ടം രണ്ട് കോടിയോളം രൂപ. പരീക്ഷണാര്‍ത്ഥമുള്ള ശബരിമല സര്‍വ്വീസിന് ശേഷം കഴിഞ്ഞ ഫെബ്രുവരി മുതലാണ് കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ പൊതു നിരത്തില്‍ ഓടിത്തുടങ്ങിയത്. ആദ്യമാസം നഷ്ടം 15.47 ലക്ഷം രൂപയായിരുന്നു. തുടര്‍മാസങ്ങളിലും ശരാശരി 15 ലക്ഷം എന്ന നിലയ്ക്ക് ഇലക്ട്രിക് ബസ് നഷ്ടം ഉണ്ടാക്കി.

ഫെബ്രുവരി 25 വരെയുള്ള കണക്ക് പ്രകാരം 12,93,562 രൂപയാണ് ഈ മാസത്തെ മാത്രം നഷ്ടം. ദിവസവും ബസ് ഒന്നിന് ശരാശരി 7146 രൂപ നിരക്കില്‍  കെഎസ്ആര്‍ടിസിയ്ക്ക് നഷ്ടം വരുന്നു എന്നാണ് ഔദ്യോഗിക കണക്ക്.

KSRTC ഇലക്ട്രിക് ബസ് ഓടിക്കുന്നത് ലാഭകരമോ?

ഒരുമാസത്തെ ശരാശരി ടിക്കറ്റ് വരുമാനം 21.5 ലക്ഷം രൂപയാണ്. എന്നാല്‍ വാടക ഇനത്തില്‍ മാത്രം 29. 69 ലക്ഷം രൂപ കെഎസ്ആര്‍ടിസി മഹാവോയേജസ് കമ്പനിയ്ക്ക് നല്‍കണം. വൈദ്യുതിച്ചെലവ്, കണ്ടക്ടറുടെ ശമ്പളം, ഉള്‍പ്പെടെ ഒരു മാസത്തെ ആകെ ചെലവ് 37 ലക്ഷം രൂപയാണ്.

പത്തു ബസുകളില്‍ രണ്ടെണ്ണം ഈ മാസം മുതല്‍  കൊച്ചിമെട്രോയ്ക്ക് നല്‍കിയിരിക്കുകയാണ്. നഷ്ടം കുറയ്ക്കാനാണ് ബസുകള്‍ കൊച്ചിമെട്രോയ്ക്ക് കൈമാറിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
First published: