കൊച്ചി: കെ.എസ്.ആർ.ടി.സി എം പാനൽ ജീവനക്കാരെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവ്. നിശ്ചിത സേവന കാലാവധിയില്ലാത്തവരെയാണ് പിരിച്ചുവിടേണ്ടത്. പിരിച്ചുവിടൽ സുപ്രീം കോടതി ഉത്തരവുകൾക്ക് വിധേയമായാവണമെന്നും, ഒഴിവുകളിൽ പി.എസ്.സി അഡ്വൈസ് ചെയ്തവരെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
പത്ത് വർഷത്തിൽ താഴെ സർവീസ് ഉള്ളവരെയും ഒരു വർഷം 120 ദിവസം ജോലി ചെയ്യാത്തവരെയുമാണ് പിരിച്ചുവിടുന്നത്. മൂവായിരത്തിലധികം തൊഴിലാളികളാണ് പിരിഞ്ഞുപോകേണ്ടി വരിക. സ്വകാര്യ വ്യക്തികൾ നൽകിയ ഹരജിയിലാണ് ഹൈക്കോടതി നിർദേശം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.