കോട്ടയം: യാത്രയ്ക്കിടയിൽ അപസ്മാരം ബാധിച്ച യാത്രക്കാരനെ ആശുപത്രിയിൽ എത്തിക്കാൻ ഒരു കിലോമീറ്ററിലധികം ദൂരം തിരികെ ഓടിച്ച് കെഎസ്ആർടിസി ബസ് ജീവനക്കാർ. കാഞ്ഞിരപ്പളളി എരുമേലി റൂട്ടിൽ ബസ്സ് കുളപ്പുറം എത്തിയപ്പോഴാണ് യാത്രക്കാരനായ എരുമേലി സ്വദേശി അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്.
Also Read- സംസ്ഥാനത്ത് ഇന്നുപകൽ വിവിധ ഭാഗങ്ങളിലുണ്ടായ 5 അപകടങ്ങളിലായി 8 പേർ മരിച്ചു
തുടർന്ന് ബസിൽ കുഴഞ്ഞുവീണ രോഗിക്ക് അടിയന്തര ചികിത്സ നൽകാൻ ഒരു കിലോമീറ്റർ പിന്നിലുള്ള കാഞ്ഞിരപ്പളളി മേരീ ക്വീൻസ് മിഷൻ ആശുപത്രിയിലേക്ക് ബസ് തിരികേ പോകുകയായിരുന്നു. കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോയിലെ ജീവനക്കാരായ കണ്ടക്ടർ ജയേഷ് ടി കെയും, ഡ്രൈവർ ഷെബീർ അലിയുമാണ് സമയോചിത ഇടപെടൽ നടത്തി യാത്രക്കാരനെ രക്ഷിച്ചത്.
പെരുമ്പാവൂരിൽ നിന്ന് കയറിയ അമ്പത്തിനാലുകാരനാണ് അപസ്മാരമുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.