തിരുവനന്തപുരം: ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ (KSRTC) ഒരുവിഭാഗം തൊഴിലാളി യൂണിയനുകളുടെ പണിമുടക്ക് (Strike) ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 12 വരെയാണ് സമരം.ഗതാഗത മന്ത്രിയുമായി തൊഴിലാളി യൂണിയന് നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് പോകാനുള്ള തീരുമാനം. എന്നാല്‍, സിഐടിയു പണിമുടക്കില്‍ പങ്കെടുക്കില്ല. അതേസമയം, ഭരണകക്ഷി സംഘടനയായ എഐടിയുസി പണിമുടക്കിൽ പങ്കെടുക്കും.
അതേസമയം, പണിമുടക്കിനെ നേരിടാൻ കെഎസ് ആർടിസിയിൽ (KSRTC) ഡയസ്നോൺ (dies-non) പ്രഖ്യാപിച്ചു. സമരം ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു ദിവസത്തെ വേതനം ഈടാക്കും.
സിഐടിയു, ബിഎംഎസ്, ടിഡിഎഫ് എന്നിവരുമായാണ് ഗതാഗതമന്ത്രി ആന്റണി രാജുവും കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറും ചര്‍ച്ച നടത്തിയത്. ശമ്പളം ലഭിക്കണമെന്നതാണ് ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകള്‍ പ്രധാനമായും ആവശ്യപ്പെട്ടത്.
ഈമാസം 21 ന് ശമ്പളം നല്‍കാമെന്നാണ് മാനേജ്മെന്റും മന്ത്രിയും ആദ്യഘട്ടത്തില്‍ അറിയിച്ചത്. എന്നാല്‍ അത് അംഗീകരിക്കില്ലെന്ന് യൂണിയനുകള്‍ പറഞ്ഞു. ഈ മാസം 10 ന് ശമ്പളം നല്‍കാമെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും ബിഎംഎസും ഇത് അംഗീകരിച്ചില്ല.അതേസമയം, സമരത്തിനെതിരെ സിഐടിയു രംഗത്തുവന്നു. സമയം രാഷ്ട്രീയപ്രേരിതമാണെന്നും പങ്കെടുക്കില്ലെന്നും നേതാക്കൾ അറിയിച്ചു. പത്താം തീയതി ശമ്പളം ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും ഇവർ പറഞ്ഞു.
Also Read- KSRTC പണിമുടക്കിന് ഡയസ്നോൺ പ്രഖ്യാപിച്ചു; സമരം ചെയ്യുന്ന ജീവനക്കാർക്ക് ഒരു ദിവസത്തെ വേതനം ഇല്ല
പണിമുടക്ക് കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പത്താം തീയതിക്കുള്ളിൽ ശമ്പളം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. നടത്താനിരിക്കുന്ന പണിമുടക്കിൽ നിന്നും യൂണിയനുകള്‍ പിൻമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കെഎസ്ആർടിസി പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് യൂണിയനുകൾക്ക് അറിയാം. പത്താം തീയതിക്കകം ശമ്പളം നൽകുന്ന കാര്യം യൂണിയനുകൾ ചർച്ചയിൽ അംഗീകരിച്ചതാണ്. എന്നാല്‍ പുറത്തിറങ്ങിയ ബിഎംഎസ് മറിച്ചാണ് പറഞ്ഞത്. പത്താം തീയതി എന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഐഎൻടിയുസി ചർച്ചയിൽ തന്നെ വ്യക്തമാക്കിയത്. വെറും രാഷ്ട്രീയ നിലപാടാണ് യൂണിയനുകൾ സ്വീകരിച്ചത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പണിമുടക്കിലേക്ക് പോയാൽ ഇപ്പോഴത്തെ വരുമാനം പോലും നിലക്കുന്ന സാഹചര്യമുണ്ടാകും. അത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
'റൊമ്പ നന്ട്രി' അട്ടപ്പാടി - മേട്ടുപ്പാളയം ബസ് സര്‍വീസുമായി തമിഴ്നാട് ട്രാന്‍പോര്‍ട്ട് കോര്പ്പറേഷന്
അട്ടപ്പാടി വഴി മണ്ണാര്‍ക്കാട്ടേക്ക് ബസ് സര്‍വീസ് ആരംഭിച്ച് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് മേട്ടുപ്പാളയത്ത് നിന്നും മണ്ണാര്‍ക്കാട്ടേക്ക് ദിവസേന സര്‍വീസ് നടത്തുന്നത്. ആദിവാസികള്‍ക്കും വ്യാപാരികള്‍ക്കും സര്‍വീസ് ഒരുപോലെ ഗുണം ചെയ്യുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
മണ്ണാര്‍ക്കാട്ടെ തമിഴ് കുടിയേറ്റക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് സ്റ്റാലിന് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്. കുടിയേറ്റക്കാര്‍ക്ക് പുറമെ വ്യാപാര ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി തമിഴ്നാടുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നവര്‍ ഏറെയുണ്ട് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍. തമിഴ്നാട് സര്‍ക്കാരിന്റെ ബസ് സര്‍വീസ് അട്ടപ്പാടി വഴി നടത്തണമെന്നത് സ്ഥലത്തെ തമിഴ് കുടിയേറ്റക്കാരുടെ നിരന്തര ആവശ്യമായിരുന്നു.
എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും യാഥാര്‍ത്ഥ്യമായിരുന്നില്ല. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സര്‍വീസിന് അനുമതി കിട്ടി. രാവിലെ 6 മണിക്ക് മേട്ടുപ്പാളയത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. ആനക്കട്ടി-അഗളി-മുക്കാലി വഴി 11.30യോടെ മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ എത്തും. 12 മണിക്ക് മണ്ണാര്‍ക്കാട് നിന്ന് ആരംഭിക്കുന്ന മടക്കയാത്ര കോയമ്പത്തൂര്‍ വഴി തിരുപ്പൂരിലേക്കും അവിടെ നിന്ന് മേട്ടുപ്പാളയത്തേക്കും പോകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.