• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അച്ഛന് ശമ്പളം അനുവദിക്കൂ, ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ'; മക്കൾക്കൊപ്പം പ്രതിഷേധിച്ച് KSRTC ജീവനക്കാർ; ശമ്പളം ലഭിച്ചിട്ട് 62 ദിവസം

'അച്ഛന് ശമ്പളം അനുവദിക്കൂ, ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ'; മക്കൾക്കൊപ്പം പ്രതിഷേധിച്ച് KSRTC ജീവനക്കാർ; ശമ്പളം ലഭിച്ചിട്ട് 62 ദിവസം

മകൾക്ക് നാളെ രാവിലെ കോളേജിൽ ഡിഗ്രിക്ക് ചേരണമെന്നും കടം ചോദിക്കാൻ ഇനി ഒരാളും ബാക്കിയില്ലെന്നും, കൈയിൽ 500 പോലും എടുക്കാനില്ലെന്നും പറഞ്ഞു കരഞ്ഞുകൊണ്ടുള്ള കെ എസ് ആർ ടി സി കണ്ടക്ടറുടെ വീഡിയോ വൈറലായിരുന്നു

  • Last Updated :
  • Share this:
    തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് 62 ദിവസം പിന്നിട്ടു. ഇതോടെ കടുത്ത പ്രതിഷേധവുമായി ജീവനക്കാർ രംഗത്തെത്തി. കുട്ടികൾക്കൊപ്പം പ്ലക്കാർഡ് ഉയർത്തി വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം നടന്നു.

    മകൾക്ക് നാളെ രാവിലെ കോളേജിൽ ഡിഗ്രിക്ക് ചേരണമെന്നും കടം ചോദിക്കാൻ ഇനി ഒരാളും ബാക്കിയില്ലെന്നും, കൈയിൽ 500 പോലും എടുക്കാനില്ലെന്നും പറഞ്ഞു കരഞ്ഞുകൊണ്ടുള്ള കെ എസ് ആർ ടി സി കണ്ടക്ടറുടെ വീഡിയോ വൈറലായിരുന്നു. കെ എസ് ആർ ടി സി സുൽത്താൻ ബത്തേരി ഡിപ്പോയിലെ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഈ വീഡിയോ വന്നത്.

    അതേസമയം ഓരോ ദിവസവും കഴിയുന്തോറും ജീവനക്കാരുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പരിഭവങ്ങളും പരാതികളും കൂടി വരികയാണ്. നിത്യേനയുള്ള വീട്ടുചെലവിന് പോലും പണമില്ലാത്തെ അവസ്ഥയിലാണ് കെ എസ് ആർ ടി സി ജീവനക്കാർ.

    ഒരു ജീവനക്കാരൻ പ്ലക്കാർഡും പിടിച്ചുനിൽക്കുന്ന മകൾക്കൊപ്പമാണ് പ്രതിഷേധിച്ചത്. 'അച്ഛന് ശമ്പളം അനുവദിക്കൂ, ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ'- എന്നാണ് പ്ലക്കാർഡിൽ എഴുതിയിരുന്നത്. മകൾക്ക് ഉടുപ്പ് വാങ്ങാൻ പോലും പണമില്ലെന്ന് വിലപിക്കുന്ന ജീവനക്കാരുമുണ്ട്. ക്യാൻസർ പോലെയുള്ള രോഗങ്ങളുള്ള കുടുംബാംഗങ്ങൾക്ക് മരുന്ന് വാങ്ങാനും കാശില്ലാത്ത അവസ്ഥയിലാണ് തങ്ങളെന്ന് ജീവനക്കാർ പറയുന്നു.

    Also read- KSRTC ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് സര്‍ക്കാര്‍; സർക്കാർ 103 കോടി നൽകണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ

    അതേസമയം ശമ്പളക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് തൊഴിലാളി യൂണിയനുകളിൽനിന്ന് ജീവനക്കാർ രാജിവെക്കാൻ തുടങ്ങിയിട്ടുണ്ട്. പന്തളം, ആര്യങ്കാവ് ഡിപ്പോകളിൽനിന്ന് പത്തിലേറെ ജീവനക്കാർ ഭരണാനുകൂല സംഘടനയായ കെഎസ്ആർടിഇഒയിൽനിന്ന് രാജിവെച്ചു. പ്രതിപക്ഷത്തായിട്ടും 12 മണിക്കൂർ ഡ്യൂട്ടി, ശമ്പള വിഷയങ്ങളിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ ഡിപ്പോയിൽ INTUC പ്രവർത്തകർ നേതൃത്വത്തിന് രാജി സമർപ്പിച്ചു.
    Published by:Anuraj GR
    First published: