• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC | ജീവനക്കാര്‍ക്ക് ആശ്വാസം; കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം ആരംഭിച്ചു

KSRTC | ജീവനക്കാര്‍ക്ക് ആശ്വാസം; കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം ആരംഭിച്ചു

എല്ലാ മാസവും അഞ്ചിനു മുന്‍പ് ശമ്പളം നല്‍കാമെന്ന കരാര്‍ ലംഘിച്ചതിനാല്‍ സിഐടിയു, എഐടിയുസി, ബിഎംഎസ് സംഘടനകള്‍ സമരം ചെയ്യുന്നുണ്ട്.

  • Share this:
    തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍(KSRTC) ശമ്പളവിതരണം ആരംഭിച്ചു. മാര്‍ച്ച് മാസത്തെ ശമ്പളം(Salary) ഇന്ന് തന്നെ പൂര്‍ണമായി വിതരണം ചെയ്യുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഒരു മാസം ശമ്പളം നല്‍കാന്‍ 82 കോടി രൂപയാണ് വേണ്ടത്. കെഎസ്ആര്‍ടിസിയുടെ പക്കല്‍ ഏഴ് കോടി രൂപയാണ് ശമ്പളവിതരണത്തിനായി ഉണ്ടായിരുന്നത്.

    84 കോടിയിലേറെയാണ് ശമ്പള വിതരണത്തിനാവശ്യമായുള്ളത്. സര്‍ക്കാര്‍ അനുവദിച്ച 30 കോടി അക്കൗണ്ടിലെത്തിയാതോടെ രാത്രിയോടെ ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയും. വിഷുവിനും ഈസ്റ്ററിനും മുന്‍പ് ശമ്പളം നല്‍കാത്തതിനാല്‍ ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധത്തിലാണ്.

    Also Read-Antony Raju | വാഹനങ്ങളില്‍ സണ്‍ഫിലിം അനുവാദമില്ല; ലംഘിക്കുന്നവര്‍ക്കെതിരെ നടപടി; മന്ത്രി ആന്റണി രാജു

    സര്‍ക്കാര്‍ സഹായമായി ലഭിച്ച 30 കോടി കെഎസ്ആര്‍ടിസി ആക്കൗണ്ടിലെത്തി. 45 കോടി ഓവര്‍ ഡ്രാഫ്‌റ്റെടുത്തു. 7 കോടിയോളം കെഎസ്ആര്‍ടിസിയുടെ പക്കലുണ്ടായിരുന്നു. ഇതെല്ലാം ചേര്‍ത്താണ് ശമ്പള വിതരണത്തിനുള്ള പണം കണ്ടെത്തിയത്.

    Also Read-കൊലപാതകങ്ങള്‍ക്ക് തീവ്രവാദസ്വഭാവം; ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി; സർവ്വകക്ഷിയോ​ഗം പരാജയമല്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

    എല്ലാ മാസവും അഞ്ചിനു മുന്‍പ് ശമ്പളം നല്‍കാമെന്ന കരാര്‍ ലംഘിച്ചതിനാല്‍ സിഐടിയു, എഐടിയുസി, ബിഎംഎസ് സംഘടനകള്‍ സമരം ചെയ്യുന്നുണ്ട്. 28ന് ട്രേഡ് യൂണിയനുകള്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: