• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

INFO | KSRTC മിന്നലിന് സ്റ്റോപ്പ് എവിടെയൊക്കെ?

പരിമിതമായ സ്റ്റോപ്പുകളുമായി വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക എന്ന ഉദ്ദേശ്യത്തില്‍ നടത്തുന്ന സര്‍വ്വീസുകളായതിനാലാണ് കൂടുതൽ സ്ഥലങ്ങളിൽ മിന്നൽ നിർത്താത്തതെന്നായിരുന്നു KSRTC നൽകിയ വിശദീകരണം

news18-malayalam
Updated: August 23, 2019, 12:57 PM IST
INFO | KSRTC മിന്നലിന് സ്റ്റോപ്പ് എവിടെയൊക്കെ?
ksrtc minnal
  • Share this:
തിരുവനന്തപുരം: അർദ്ധരാത്രിയിൽ KSRTC മിന്നൽ ബസിലെത്തിയ വനിതാ യാത്രക്കാരിയെ സ്റ്റോപ്പിൽ ഇറക്കാതിരുന്നത് വൻവിവാദമായിരുന്നു. 2018ൽ കോഴിക്കോട് കൊയിലാണ്ടിയിലായിരുന്നു സംഭവം. പരിമിതമായ സ്റ്റോപ്പുകളുമായി വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക എന്ന ഉദ്ദേശ്യത്തില്‍ നടത്തുന്ന സര്‍വ്വീസുകളായതിനാലാണ് കൂടുതൽ സ്ഥലങ്ങളിൽ മിന്നൽ നിർത്താത്തതെന്നായിരുന്നു KSRTC നൽകിയ വിശദീകരണം. എന്നാൽ അടുത്തിടെ സമാന സംഭവം മലപ്പുറത്ത് ആവർത്തിച്ചതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം വന്നത്.

മിന്നൽ സർവ്വീസുകൾ സംബന്ധിച്ച് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം...

പരിമിതമായ സ്റ്റോപ്പുകളുമായി വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക എന്ന ഉദ്ദേശ്യത്തില്‍ നടത്തുന്ന സര്‍വ്വീസുകളാണ് ' KSRTC - MINNAL DELUXE' സര്‍വ്വീസുകള്‍. ഈ സര്‍വ്വീസുകള്‍ക്ക് അനുവദിച്ചിരിക്കുന്ന സ്റ്റോപ്പുകള്‍ മനസ്സിലാക്കി യാത്ര ചെയ്യുവാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.

KSRTC ഓപ്പറേറ്റ് ചെയ്യുന്ന മിന്നല്‍ സര്‍വീസുകളും അവയുടെ സ്റ്റോപ്പുകളും ചുവടെ കൊടുക്കുന്നു

1. കാസര്‍ഗോഡ് - കോട്ടയം (കാസർകോട് ഡിപ്പോ)
രാത്രി 9 ന് കാസര്‍ഗോഡ് നിന്ന്രാത്രി 9.30 ന് കോട്ടയത്ത് നിന്ന്

2. പാലാ - കാസര്‍ഗോഡ് (പാലാ ഡിപ്പോ)
രാത്രി 8.30 ന് പാലായില്‍ നിന്ന്
രാത്രി 7.45 ന് കാസര്‍ഗോഡ് നിന്ന്

3. തിരുവനന്തപുരം - കോഴിക്കോട് (തിരുവനന്തപുരം ഡിപ്പോ)
രാത്രി 11.45 ന് തിരുവനന്തപുരത്ത് നിന്ന് (ആലപ്പുഴ വഴി)
വൈകിട്ട് 4.30 ന് കോഴിക്കോട് നിന്ന് (ആലപ്പുഴ വഴി)

4. തിരുവനന്തപുരം - മൂന്നാര്‍ (മൂന്നാർ ഡിപ്പോ)
രാത്രി 11.15 ന് തിരുവനന്തപുരത്ത് നിന്ന് (ആലപ്പുഴ വഴി)
രാത്രി 8 ന് മൂന്നാര്‍ നിന്ന് (ആലപ്പുഴ വഴി)

5. തിരുവനന്തപുരം - കണ്ണൂര്‍ (കണ്ണൂർ ഡിപ്പോ)
രാത്രി 8.45 ന് തിരുവനന്തപുരത്ത് നിന്ന് (ആലപ്പുഴ വഴി)
രാത്രി 7.30 ന് കണ്ണൂര് നിന്ന് (ആലപ്പുഴ വഴി)

6. തിരുവനന്തപുരം - സുല്‍ത്താന്‍ബത്തേരി (സുൽത്താൻ ബത്തേരി ഡിപ്പോ)
വൈകിട്ട് 6.45 ന് തിരുവനന്തപുരത്ത് നിന്ന് (ആലപ്പുഴ വഴി)
രാത്രി 7.45 ന് സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് (ആലപ്പുഴ വഴി)

7. തിരുവനന്തപുരം - കട്ടപ്പന (കട്ടപ്പന ഡിപ്പോ)
രാത്രി 11.55 ന് തിരുവനന്തപുരത്ത് നിന്ന് (കോട്ടയം വഴി)
രാത്രി 10.30 ന് കട്ടപ്പനയില്‍ നിന്ന് (കോട്ടയം വഴി)

8. തിരുവനന്തപുരം - പാലക്കാട് (തിരുവനന്തപുരം ഡിപ്പോ)
രാത്രി 10.45 ന് തിരുവനന്തപുരത്ത് നിന്ന് (കോട്ടയം വഴി)
രാത്രി 10.30 ന് പാലക്കാട് നിന്ന് (കോട്ടയം വഴി)

9. തിരുവനന്തപുരം - പാലക്കാട് (പാലക്കാട് ഡിപ്പോ)
രാത്രി 9.30 ന് ഇരു ദിശകളില്‍ നിന്നും (കോട്ടയം വഴി)

10. തിരുവനന്തപുരം - മാനന്തവാടി (മാനന്തവാടി ഡിപ്പോ)
രാത്രി 8.30 ന് തിരുവനന്തപുരത്ത് നിന്ന് (കോട്ടയം വഴി)
രാത്രി 7 ന് മാനന്തവാടിയില്‍ നിന്ന് (ആലപ്പുഴ വഴി)

11. തിരുവനന്തപുരം - സുല്‍ത്താന്‍ബത്തേരി (സുൽത്താൻ ബത്തേരി ഡിപ്പോ)
രാത്രി 8 ന് തിരുവനന്തപുരത്ത് നിന്ന് (കോട്ടയം വഴി)
രാത്രി 10 ന് സുല്‍ത്താന്‍ബത്തേരിയില്‍ (കോട്ടയം വഴി) നിന്നും

കേരളത്തില്‍ മിന്നല്‍ സര്‍വ്വീസ് നിര്‍ത്തുന്ന സ്റ്റോപ്പുകള്‍

കാഞ്ഞങ്ങാട്
പയ്യന്നൂര്‍
കണ്ണൂര്‍
സുല്‍ത്താന്‍ബത്തേരി
മാനന്തവാടി
കല്‍പ്പറ്റ
താമരശ്ശേരി
കോഴിക്കോട്
അരീക്കോട്
മഞ്ചേരി
?കോട്ടക്കല്‍
പെരിന്തല്‍മണ്ണ
തൃശ്ശൂര്‍
പാലക്കാട്
അങ്കമാലി
മൂവാറ്റുപുഴ
മൂന്നാര്‍
അടിമാലി
കോതമംഗലം
തൊടുപുഴ
കട്ടപ്പന
ചെറുതോണി
കോട്ടയം
വൈറ്റില ഹബ്ബ്
ആലപ്പുഴ
കൊല്ലം
കൊട്ടാരക്കര
കഴക്കൂട്ടം
തിരുവനന്തപുരം

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍