നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എംപാനൽ ഡ്രൈവർമാരെ നിലനിർത്താൻ KSRTC; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു

  എംപാനൽ ഡ്രൈവർമാരെ നിലനിർത്താൻ KSRTC; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു

  1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടണമെന്ന ഉത്തരവ് നടപ്പാക്കാൻ ഹൈകോടതി അനുവദിച്ച സമയ പരിധി നാളെ അവസാനിക്കാൻ ഇരിക്കെയാണ് കെ എസ് ആർ ടി സി യുടെ നീക്കം

  ksrtc hc

  ksrtc hc

  • News18
  • Last Updated :
  • Share this:
   എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയെ സമീപിച്ചു. ഏപ്രിൽ 30നകം 1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതിനാൽ വിധി നടപ്പാക്കുന്നത് നീട്ടണമെന്ന് കെ എസ് ആർ ടി സി ഹൈക്കോടതിയിൽ ആവശ്യപ്പെടും.

   1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടണമെന്ന ഉത്തരവ് നടപ്പാക്കാൻ ഹൈകോടതി അനുവദിച്ച സമയ പരിധി നാളെ അവസാനിക്കാൻ ഇരിക്കെയാണ് കെ എസ് ആർ ടി സി യുടെ നീക്കം. സ്ഥിരം തസ്തികകളിലേക്കല്ല എംപാനൽ ഡ്രൈവർമാരെ നിയമിച്ചതെന്നും, താൽക്കാലിക നിയമനത്തിന് കെ.എസ്.ആർ.ടി.സിക്ക് അധികാരമുണ്ട് എന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.

   പി.വി. അൻവർ മുന്നണിയെ പ്രതിസന്ധിയിലാക്കുന്നു; വിമർശനവുമായി CPI ജില്ലാ നേതൃത്വം

   എം പാനൽ കണ്ടക്ടർ നിയമനം നടത്തിയത് പോലെയല്ല ഡ്രൈവർ നിയമനം. സുശീൽ ഖന്ന റിപ്പോർട്ട് പരിഗണിക്കാനായി നിയമിച്ച സമിതി ഒരു ബസിന് എത്ര ജീവനക്കാർ എന്ന അനുപാതം പുതുക്കി നിശ്ചയിക്കുമെന്നും കെ എസ് ആർ ടി സി സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതിനാൽ വിധി നടപ്പാക്കുന്നത് നീട്ടണമെന്ന് കെ എസ് ആർ ടി സി ഹൈക്കോടതിയിൽ ആവശ്യപ്പെടും. റിസർവ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്താത്തതിനെതിരേ പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ നൽകിയ അപ്പീലുകളിലായിരുന്നു ഡിവിഷൻ ബെഞ്ച് ഉത്തരവ്.
   First published:
   )}