നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC: രാവില ഡ്രൈവര്‍ കം കണ്ടക്ടര്‍ ഡ്യൂട്ടി നല്‍കാതിരുന്ന ജീവനക്കാരന് വൈകിട്ട് അതേ ഡ്യൂട്ടി നല്‍കി

  KSRTC: രാവില ഡ്രൈവര്‍ കം കണ്ടക്ടര്‍ ഡ്യൂട്ടി നല്‍കാതിരുന്ന ജീവനക്കാരന് വൈകിട്ട് അതേ ഡ്യൂട്ടി നല്‍കി

  ബാഗ്ലൂര്‍ ബസിലാണ് ജിനൊയ്ക്ക് ഡ്യൂട്ടി നല്‍കിയത്

  ksrtc

  ksrtc

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: തമ്പാനൂരില്‍ ഇന്ന് രാവിലെ ഡ്രെവര്‍ കം കണ്ടക്ടര്‍ ഡ്യൂട്ടി നല്‍കാതിരുന്നയാള്‍ക്ക പകരം ഡ്യൂട്ടി നല്‍കി. യൂണിയന്‍ പ്രവര്‍ത്തകര്‍ ഇറക്കിവിട്ട ജിനൊയ്ക്കാണ് പകരം ഡ്യൂട്ടി നല്‍കിയത്. തമ്പാനൂരില്‍ നിന്ന് അല്‍പ്പം മുമ്പ് പുറപ്പെട്ട ബാഗ്ലൂര്‍ ബസിലാണ് ജിനൊയ്ക്ക് ഡ്യൂട്ടി നല്‍കിയത്. ബസില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ ആയി തന്നെയാണ് ജിനൊ ഡ്യൂട്ടി ചെയ്യുന്നത്.

   കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്രിയതിനു പിന്നാലെ അദ്ദേഹം നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ യൂണിയനുകള്‍ രംഗത്ത വരുന്നതിന്റെ സൂചനയായിരുന്നു ജിനൊയുടെ ഡ്യൂട്ടി നിഷേധം വിലയിരുത്തപ്പെട്ടത്. തച്ചങ്കരിയുടെ പ്രധാന പരിഷ്‌കാരമായ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നിലനിര്‍ത്താനാവിലെന്നാണ് യൂണിയനുകളുടെ തീരുമാനം. അധിക ഡ്യൂട്ടി ചെയ്യാനാവില്ലെന്നും സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.

   Also Read: KSRTC വീണ്ടും യൂണിയൻ ഭരണത്തിൽ: ഡ്രൈവർ കം കണ്ടക്ടറെ ഇറക്കിവിട്ടു

    

   ദീര്‍ഘ ദൂര യാത്രകളിലാണ് കെഎസ്ആര്‍ടിസി ഡ്രെവര്‍ കം കണ്ടക്ടര്‍ സംവിധാനം നടപ്പിലാക്കിയിരുന്നത്. ദീര്‍ഘ ദൂരംബസുകള്‍ ഒരാള്‍ കൂടുതല്‍ സമയം ബസ് ഓടിക്കുന്നതുവഴിയുണ്ടാകാവുന്നഅപകടങ്ങളുടെ സാധ്യത കുറക്കുന്നതിനായി നടപ്പാക്കിയ പരിഷ്‌കാരമായിരുന്നു ഇത്. എന്നാല്‍ മുന്നറിയുപ്പുകള്‍ ഒന്നുമില്ലാതെ യൂണിയനുകള്‍ ഇടപെട്ട് ഈ ജിനൊയുടെ ഡ്യൂട്ടി തടഞ്ഞത് ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാരന് അതേ ഡ്യൂട്ടി തന്നെ നല്‍കിയിരിക്കുന്നത്.

   First published:
   )}