• HOME
  • »
  • NEWS
  • »
  • kerala
  • »
  • വരുമാനം കണ്ടെത്താന്‍ പുതുവഴി; ബസുകളില്‍ നിന്ന് ലഭിച്ച സ്വര്‍ണം ലേലം ചെയ്യാനൊരുങ്ങി കെഎസ്ആര്‍ടിസി

വരുമാനം കണ്ടെത്താന്‍ പുതുവഴി; ബസുകളില്‍ നിന്ന് ലഭിച്ച സ്വര്‍ണം ലേലം ചെയ്യാനൊരുങ്ങി കെഎസ്ആര്‍ടിസി

22 കാരറ്റ് മൂല്യമുള്ള സ്വര്‍ണമാണ് കൈവശമുള്ളതില്‍ ഏറിയപങ്കും

  • Last Updated :
  • Share this:
    സാധാരണക്കാരന്‍റെ വീട്ടില്‍ അത്യാവശ്യമായി പണം കണ്ടെത്തേണ്ട സ്ഥിതിയുണ്ടായാല്‍ ആദ്യം എന്താണ് ചെയ്യുക. കടം വാങ്ങലാണ് ഒരു വഴി അല്ലെങ്കില്‍ വീട്ടിലെ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുകയോ പണയം വെക്കുകയോ ചെയ്യും. കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കെഎസ്ആര്‍ടിസിയും തങ്ങളുടെ പക്കലുള്ള സ്വര്‍ണം ലേലം ചെയ്യാനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 30ന് ട്രാന്‍സ്പോര്‍ട്ട് ഭവനിലാണ് ലേലം നടക്കുക.

    കെഎസ്ആര്‍ടിസി ബസുകളില്‍ നിന്നും സ്റ്റാന്‍ഡുകളില്‍ നിന്നും കളഞ്ഞുകിട്ടിയ ഉടമസ്ഥനില്ലാത്ത 363 ഗ്രാം സ്വര്‍ണവും 242.76 ഗ്രാം വെള്ളി ആഭരണങ്ങളുമാണ് ലേലത്തില്‍ വെക്കുക. 2012 ഒക്ടോബര്‍ മുതല്‍ 2019 ഓഗസ്റ്റ് വരെ ലഭിച്ച ആഭരണങ്ങളാണിത്. ഒരു കോടിയിലധികം രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിസി ലേലത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

    22 കാരറ്റ് മൂല്യമുള്ള സ്വര്‍ണമാണ് കൈവശമുള്ളതില്‍ ഏറിയപങ്കും. അടിസ്ഥാന വില മുന്‍കൂട്ടി പറയാന്‍ കഴിയില്ല, ലേലം നടക്കുന്ന ദിവസത്തെ സ്വര്‍ണവില കണക്കാക്കിയാകും ആഭരണങ്ങളുടെ അടിസ്ഥാന വില നിശ്ചയിക്കുകയെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. മുന്‍പ് നടന്ന സമാനമായ ആഭരണങ്ങളുടെ ലേലത്തിലൂടെ 70 ലക്ഷം രൂപയോളം കെഎസ്ആര്‍ടിസിക്ക് ലഭിച്ചിരുന്നു.

    കളഞ്ഞു കിട്ടിയ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്, വസ്ത്രങ്ങൾ, കുട, പഴ്‌സ് എന്നിവ മൂന്ന് മാസം കൂടുമ്പോൾ കെഎസ്ആർടിസി ലേലം ചെയ്യാറുണ്ട്.
    Published by:Arun krishna
    First published: