• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തിദിനത്തില്‍ റെക്കോര്‍ഡ് കളക്ഷനുമായി കെഎസ്ആർടിസി

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തിദിനത്തില്‍ റെക്കോര്‍ഡ് കളക്ഷനുമായി കെഎസ്ആർടിസി

ജില്ലാ തലത്തില്‍ 59.22 ലക്ഷം രൂപ നേടി കോഴിക്കോടാണ് ഒന്നാമത്.

  • Last Updated :
  • Share this:
    തിരുവനന്തപുരം; ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനത്തിൽ കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം . 12-ാം തീയതി തിങ്കളാഴ്ചയാണ് കെഎസ്ആർടിസി പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. 3941 ബസുകൾ സർവ്വീസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം ലഭിച്ചത്.

    ജില്ലാ തലത്തില്‍ 59.22 ലക്ഷം രൂപ നേടി കോഴിക്കോടാണ് ഒന്നാമത്.ടാർജറ്റ് വരുമാനം ഏറ്റവും കൂടുതൽ നേടിയത് കോഴിക്കോട് യൂണിറ്റ് ആണ് 33.02 ( ടാർജറ്റിന്റെ 143.60%)
    സംസ്ഥാനത്ത് ആകെ കളക്ഷൻ നേടിയതിൽ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയുമാണ്.

    Also Read:- ശബരി എക്സ്പ്രസിൽ യാത്രക്കാരൻ തൂങ്ങിമരിച്ച നിലയിൽ

    കെഎസ്ആർടിസി - സ്വിഫ്റ്റിന് മാത്രം 12-ാം തീയതി 37 ലക്ഷം രൂപ വരുമാനം ലഭിച്ചു. ഇത്രയും കളക്ഷൻ നേടാൻ പരിശ്രമിച്ച കെഎസ്ആർടിസിയിലെ എല്ലാ വിഭാ​ഗം ജീവനക്കാരേയും സിഎംഡി അഭിനന്ദിച്ചു.

    സോൺ അടിസ്ഥാനത്തിൽ കളക്ഷൻ:- സൗത്ത് 3.13 കോടി (89.44% ടാർജറ്റ്) , സെൻ‌ട്രൽ 2.88 കോടി(104.54 % ടാർജറ്റ്) , നോർത്ത് 2.39 കോടി രൂപ വീതമാണ് വരുമാനം ലഭിച്ചത്. ഏറ്റവും കൂടുതൽ ടാർജറ്റ് ലഭ്യമാക്കിയത് കോഴിക്കോട് മേഖല ആണ്. ടാർജററ്റിനെക്കാൾ 107.96% .
    Published by:Arun krishna
    First published: