• HOME
  • »
  • NEWS
  • »
  • kerala
  • »
  • കാട്ടാക്കട KSRTCയിൽ അച്ഛനേയും മകളേയും മര്‍ദിച്ച സംഭവത്തിൽ ആദ്യ അറസ്റ്റ്; പിടിയിലായത് സെക്യൂരിറ്റി ജീവനക്കാരന്‍

കാട്ടാക്കട KSRTCയിൽ അച്ഛനേയും മകളേയും മര്‍ദിച്ച സംഭവത്തിൽ ആദ്യ അറസ്റ്റ്; പിടിയിലായത് സെക്യൂരിറ്റി ജീവനക്കാരന്‍

കേസിൽ അഞ്ചു പ്രതികളാണ് ഉള്ളത്. സംഭവത്തിൽ ആദ്യ അറസ്റ്റാണിത്.

  • Share this:
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയില്‍ മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറാണ് അറസ്റ്റിലായത്. തിരുമലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

കേസിൽ അഞ്ചു പ്രതികളാണ് ഉള്ളത്. സംഭവത്തിൽ ആദ്യ അറസ്റ്റാണിത്. കെഎസ്ആർടിസി ജീവനക്കാർക്ക് നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് കേസിലെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരൻ എസ് ആർ സുരേഷ് കുമാര്‍, കണ്ടക്ടർ എൻ. അനിൽകുമാർ, മെക്കാനിക്ക് അജി, ഓഫീസ് അസിസ്റ്റന്റ് മിലിൻ ഡോറിച്ച് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതിതള്ളിയത്.

Also Read-കണ്‍സെഷന്‍ ചോദിച്ചെത്തിയ അച്ഛനെയും മകളെയും മര്‍ദിച്ച KSRTC ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

ഈ മാസം 20നാണ് പൂവച്ചല്‍ പഞ്ചായത്ത് ജീവനക്കാരന്‍ പ്രേമന് മകള്‍ രേഷ്മയുടെ മുന്നില്‍വെച്ച് മര്‍ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്ന് വിവാദമായതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. കൺസെഷൻ പാസ് പുതുക്കാൻ എത്തിയപ്പോഴാണ് കെ എസ് ആര്‍ ടി സി ജീവനക്കാർ ചേർന്ന് പ്രേമനനെയും മകളെയും മർദിച്ചത്.
Published by:Jayesh Krishnan
First published: