നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • KSRTC | കേരള - കർണാടക അന്തർ സംസ്ഥാന ബസ് സർവ്വീസുകൾ പുനരാരംഭിക്കുന്നു

    KSRTC | കേരള - കർണാടക അന്തർ സംസ്ഥാന ബസ് സർവ്വീസുകൾ പുനരാരംഭിക്കുന്നു

    കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്ന ആളുകൾ 72 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം

    KSRTC മിന്നൽ

    KSRTC മിന്നൽ

    • Share this:
    തിരുവനന്തപുരം: ലോക്ഡൗൺ ഇളവുകൾക്ക് പിന്നാലെ കേരള - കർണാടക പൊതുഗതാഗതം പുനരാരംഭിക്കുന്നു. കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് സർവീസുകൾ പുനരാരംഭിക്കുമെന്ന് കർണാടകയും അറിയിച്ചു. അടുത്ത തിങ്കളാഴ്ച്ച മുതൽ സർവീസുകൾ നടത്തും. കൂടുതൽ യാത്രക്കാരുള്ള പ്രദേശങ്ങളിലേക്ക് സർവീസ് നടത്താനാണ് തീരുമാനം.

    യാത്രക്കാർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതുകയും വേണം. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്ന ആളുകൾ 72 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം. നിത്യേന യാത്ര ചെയ്യന്നവർ 15 ദിവസത്തിലൊരിക്കൽ ആർ. ടി. പി. സി. ആർ പരിശോധന നടത്തണമെന്നും നിർദ്ദേശം ഉണ്ട്.

    കേരളം സർവ്വീസ് നടത്താൻ തയ്യാറാണെന്ന് നേരത്തെ കർണാടകയെ അറിയിച്ചിരുന്നു. കേരളത്തിലും കർണ്ണാടകത്തിലും കൊവിഡ് നിയന്ത്രങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കേരള - കർണ്ണാടക അന്തർസംസ്ഥാന സർവ്വീസുകൾ ജൂലൈ 12 മുതൽ ആരംഭിക്കാൻ കെഎസ്ആർടിസി തയ്യാറാണെന്ന് കർണ്ണാടക സർക്കാരിനെ അറിയിച്ചു. ​ഗതാഗതമന്ത്രി ആന്റണി രാജു വാർത്താക്കുറിപ്പിലാണ് ഇക്കാര്യം  അറിയിച്ചത്.

    കർണ്ണാടകത്തിൽ നിന്നുള്ള മറുപടി കൂടി ലഭിച്ച സാഹചര്യത്തിൽ സർവ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിം​ഗ് ആരംഭിക്കും.  യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സർവ്വീസുകളാണ് കോഴിക്കോട് - കാസർഗോഡ് വഴി  കെഎസ്ആർടിസി നടത്തുക. ഇതേ റൂട്ട് വഴിയുള്ള സർവ്വീസുകളായിരിക്കും കർണ്ണാടക റോഡ് കോർപ്പറേഷനും നടത്തുക.

    Also Read- കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കും; മുഖ്യമന്ത്രി ശുപാര്‍ശ അംഗീകരിച്ചു

    തമിഴ്നാട് സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ പാലക്കാട് - സേലം വഴിയുള്ള സർവ്വീസുകൾ ഇപ്പോൾ ആരംഭിക്കുന്നില്ലെന്നും ,   കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ടാകും സർവ്വീസ് നടത്തുകയെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.
    കേരളത്തിനുള്ളിലെ സർവ്വീസുകൾ. പൂർണമായും പുനരാരംഭിക്കാനും കെഎസ്ആർടിസി തീരുമാനിച്ചു. ഇപ്പോൾ 50 ശതമാനം ബസ് സർവ്വീസുകൾ മാത്രമാണ് നടത്തുന്നത്. ഇത് 100 ശതമാനമായി ഉയർത്തും. എല്ലാ ജീവനക്കാരും ഹാജരാകാൻ കെ എസ് ആർ ടി സി എം ഡി നിർദ്ദേശം നൽകി. ശനി ഞായർ ദിവസങ്ങളിൽ ലോക്ഡൗൺ ആയതിനാൽ സർവ്വീസുകൾ ഉണ്ടാകില്ല.

    കെ.എസ്.ആർ.ടി.സിയിലും സ്പാർക്ക്; ജീവനക്കാർക്ക് ശമ്പളവും സർവീസ് വിവരങ്ങളും ഓൺലൈനായി അറിയാം

    കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവും സർവീസ് സംബന്ധമായ വിവരങ്ങളും ഇനി മുതൽ ജി-സ്പാർക്ക് വഴി ഓൺലൈൻ ആയി ലഭ്യമാക്കും. കെ.എസ്.ആർ.ടി.സിയിലെ 27000 ത്തോളം ജീവനക്കാരുടെ അടിസ്ഥാന വിവരങ്ങൾ മുഴുവൻ കുറഞ്ഞ സമയത്തിനുള്ളിൽ ഉൾക്കൊള്ളിച്ച് ജി-സ്പാർക്ക് സോഫ്റ്റ്‌വെയറിൽ ശമ്പളം നൽകുക എന്ന ശ്രമകരമായ ദൗത്യമാണ് വിജയകരമായി പൂർത്തീകരിച്ചത്. കെ.എസ്.ആർ.ടി.സിയിൽ ലഭ്യമായ പരിമിതമായ മാനവവിഭവശേഷി മാത്രം ഉപയോഗപ്പെടുത്തിയാണ് ഇത് സാദ്ധ്യമാക്കിയത്.

    സർക്കാർ ജീവനക്കാർക്ക് ലഭ്യമാകുന്നതു പോലെ ഇനി കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും അവരുടെ ലീവ്, ശമ്പളം, പി.ഫ് തുടങ്ങിയ എല്ലാ വിവരങ്ങളും ഇതോടുകൂടി വിരൽതുമ്പിൽ ലഭ്യമാകും. ജീവനക്കാരെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഗുണമാണ് ലഭിക്കുന്നത്. ഓരോ ജീവനക്കാരനും സ്വന്തമായ യൂസർ ഐഡി ഉപയോഗിച്ച് പി.എഫ് സബ്സ്ക്രിപ്ഷൻ വിവരങ്ങൾ, ശമ്പളബിൽ എന്നിവ കാണാനും കോപ്പി എടുക്കാനും സാധിക്കും. കെ.എസ്.ആർ.ടി.സി യെ സംബന്ധിച്ചിടത്തോളം ജീവനക്കാരുടെ മുഴുവൻ വിവരങ്ങളും മാനേജ്മെന്റ് തല നയരൂപീകരണത്തിന് എളുപ്പത്തിൽ ലഭ്യമാകും. ഇതിനായി സോഫ്റ്റ് വെയർ തയ്യാറാക്കി പ്രവർത്തനസജ്ജമാക്കിയത് നാഷണൽ ഇൻഫർമാറ്റിക്സ് സെൻ്റർ, സ്പാർക്ക് എന്നിവരുടെ ശ്രമഫലമായാണ്‌. ജി സ്പാർക്ക് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ പൊതുമേഖല സ്ഥാപനവും, ഏറ്റവും വലിയ പൊതു മേഖല സ്ഥാപനവുമാണ് കെഎസ്ആർടിസി. കഴിഞ്ഞ ആറ് മാസമായി എൻഐസിയുടേയും , കെഎസ്ആർടിസിയുടേയും ജീവനക്കാർ പരീക്ഷണാർത്ഥം ഏപ്രിൽ മാസം മുതൽ നടത്തി വരുകയാണ്. ജൂൺ മാസം മുതൽ പൂർണ്ണമായി സ്പാർക്കിലേക്ക് മാറുന്നതിന്റെ ഉദ്ഘാടനമാണ് ജൂലൈ രണ്ടിന് നടക്കുന്നത്.
    Published by:Anuraj GR
    First published:
    )}