നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'മലപ്പുറത്തൂന്ന് പോരുന്നോ കൂടെ; മൂന്നാര്‍ കറങ്ങിയേച്ചും വരാം; ചരിത്രത്തിലാദ്യമായി KSRTC ടൂര്‍ പാക്കേജ്

    'മലപ്പുറത്തൂന്ന് പോരുന്നോ കൂടെ; മൂന്നാര്‍ കറങ്ങിയേച്ചും വരാം; ചരിത്രത്തിലാദ്യമായി KSRTC ടൂര്‍ പാക്കേജ്

    മലപ്പുറത്ത് നിന്ന് മൂന്നാറിലേക്കാണ് വിനോദസഞ്ചാരികള്‍ക്കു വേണ്ടിയുള്ള പാക്കേജ് ടൂറിന്റെ ആദ്യഘട്ടം

    KSRTC

    KSRTC

    • Share this:
      മൂന്നാര്‍: ചരിത്രത്തിലാദ്യമായി ടൂര്‍ പാക്കേജ് ആരംഭിച്ച് KSRTC. മലപ്പുറത്ത് നിന്ന് മൂന്നാറിലേക്കാണ് വിനോദസഞ്ചാരികള്‍ക്കു വേണ്ടിയുള്ള പാക്കേജ് ടൂറിന്റെ ആദ്യഘട്ടം.

      എല്ലാ ശനിയാഴ്ചകളിലും ഉച്ച കഴിഞ്ഞ് ഒരു മണിക്ക് മലപ്പുറം ഡിപ്പോയില്‍ നിന്നാരംഭിച്ച് രാത്രി 7.30ന് മൂന്നാറിലെത്തിയാല്‍ ഡിപ്പോയിലെ സ്ലീപ്പര്‍ കോച്ചില്‍ ഉറക്കം. ഞായറാഴ്ച്ച KSRTC സൈറ്റ് സീയിങ്ങ് ബസില്‍ കയറി മൂന്നാറിലെ കാഴ്ചകള്‍ കണ്ടശേഷം വൈകീട്ട് ആറു മണിക്ക് മലപ്പുറത്തേക്ക് തിരിച്ചു മടങ്ങും.

      പാക്കേജ് നിരക്ക് സംബന്ധിച്ച് KSRTC എം.ഡിയുടെ ഉത്തരവ് ലഭിച്ചാലുടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഡിപ്പോ ഇന്‍ചാര്‍ജ് സേവി ജോര്‍ജ് പറഞ്ഞു. KSRTCയുടെ ടിക്കറ്റിതര വരുമാനവര്‍ധനയും കുറഞ്ഞ ചിലവില്‍ ഇടത്തരക്കാരായ വിനോദസഞ്ചാരികളെ മൂന്നാറിലേക്ക് ആകര്‍ഷിക്കുക എന്നതുമാണ് ഈ ടൂര്‍ പാക്കേജിന്റെ ലക്ഷ്യം.

      മൂന്നാര്‍ സന്ദര്‍ശിക്കാന്‍ കൂടുതല്‍ പേര്‍ എത്തുന്നത് മലപ്പുറത്തു നിന്നായതു കൊണ്ടാണ് ടൂര്‍ പാക്കേജ് അവിടെ നിന്ന് ആരംഭിക്കുന്നത്. പദ്ധതി വിജയമായാല്‍ മറ്റ് പ്രധാന ജില്ലകളില്‍ നിന്നും പാക്കേജ് സര്‍വീസ് തുടങ്ങും.

      ഇപ്പോള്‍ മൂന്നാറില്‍ 100 രൂപയ്ക്ക് KSRTC ബസില്‍ താമസം, ടോപ്പ് സ്റ്റേഷന്‍ കാന്തല്ലൂര്‍ എന്നിവിടങ്ങളിലെ സൈറ്റ് സീയിങ്ങ് എന്നിവയുണ്ട്. സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചാലുടനെ മാങ്കുളം ആനക്കുളത്തേക്കും പൂതിയ സൈറ്റ് സീയിങ്ങ് സര്‍വീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് KSRTC ഇപ്പോള്‍.

      'കെ റെയിൽ പദ്ധതി മറ്റൊരു വെള്ളാനയാകും, ഗുണം റിയൽ എസ്റ്റേറ്റ് മാഫിയക്ക് മാത്രം': പ്രശാന്ത് ഭൂഷൺ

      കോഴിക്കോട്:  കെ റെയിൽ പദ്ധതി മറ്റൊരു വെള്ളാനയാകുമെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ. കേരള സർക്കാർ കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്മാറണം. റിയൽ എസ്റ്റേറ്റ് മാഫിയക്ക് മാത്രമേ ഇത് ഗുണം ചെയ്യൂ. പ്രതിപക്ഷത്തിരിക്കുമ്പോൾ എക്സ്പ്രസ് ഹൈവേയേ എതിർത്തവരാണ് കെ റെയിൽ പദ്ധതി നടപ്പിലാക്കുന്നത് എന്നത് ദൗർഭാഗ്യകരമാണെന്നും പ്രശാന്ത് ഭൂഷൺ മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് കാട്ടിലപ്പീടികയിൽ കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു പ്രശാന്ത് ഭൂഷൺ.

      ഏറെ പാരിസ്ഥിതികാഘാതം ഉണ്ടായേക്കാവുന്ന കെ റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണം.  പദ്ധതി നടപ്പാക്കുന്നതിന് മുൻപ് ഇ ശ്രീധരൻ അടക്കമുള്ളവരുടെ ഉപദേശം തേടാമായിരുന്നു എന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. കെ റെയിൽ പദ്ധതിക്കെതിരെ യുഡിഫും രംഗത്തുവന്നിരുന്നു. പരിസ്ഥിതിക്ക് വൻ ദോഷം ഉണ്ടാക്കുന്ന അതിവേഗ റെയിൽ പാത കേരളത്തെ നെടുകെ മുറിക്കും. പദ്ധതി സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും എം കെ മുനീർ സമിതി യുഡിഫ് നേതൃത്വത്തിനു റിപ്പോർട്ട്‌ നൽകുകയും ചെയ്തിട്ടുണ്ട്.

      അതേസമയം കെ റെയിൽ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കലുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. 11 ജില്ലകളിൽ നിന്നായി 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. റെയിൽവേ ബോർഡിൽ നിന്ന് പദ്ധതിക്കുള്ള അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് അനുസരിച്ചാവും ഭൂമി ഏറ്റെടുക്കുന്നത്.

      തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നാവും ഭൂമി ഏറ്റെടുക്കുക. ഇതിനായി ഏഴ് തസ്തികകള്‍ ഉള്‍പ്പെടുന്ന ഒരു സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസും മേല്‍പ്പറഞ്ഞ ജില്ലകള്‍ ആസ്ഥാനമായി 18 തസ്തികകള്‍ വീതം ഉള്‍പ്പെടുന്ന 11 സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ (എല്‍എ) ഓഫീസുകളും രൂപീകരിക്കാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തേക്ക് താത്ക്കാലികമായാണ് നിയമനം.
      Published by:Karthika M
      First published:
      )}