• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC LAUNCHES SUPERFAST BUS SERVICE TO PALAKKAYAMTHATTU TOURIST 1 DESTINATION

തെക്കും വടക്കുമുള്ള കുടിയേറ്റ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കെഎസ്ആര്‍ടിസി സര്‍വീസ്; സെപ്റ്റംബര്‍ ആദ്യം സര്‍വീസ് ആരംഭിക്കും

സമുദ്ര നിരപ്പില്‍ നിന്ന് മൂവായിരത്തോളം അടി ഉയരത്തിലാണ് പാലക്കയംതട്ട്.

KSRTC

KSRTC

  • Share this:
    കണ്ണൂര്‍:ഇടുക്കി നെടുങ്കണ്ടത്ത് നിന്ന് കണ്ണൂര്‍ പാലക്കയംതട്ട് വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസ് തുടങ്ങുന്നു. സെപ്റ്റംബര്‍ ആദ്യം സര്‍വീസ് തുടങ്ങും. തെക്കും വടക്കുമുള്ള കുടിയേറ്റ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസ് കൂടിയാകുമിത്.

    ജോണ്‍ ബ്രിട്ടാസ് എംപിയുടെ നിവേദനം പരിഗണിച്ച് ഗതാഗതമന്ത്രി ആന്റണി രാജു ഇതിന് ഉത്തരവിട്ടത്. നെടുങ്കണ്ടത്ത് നിന്ന് വിനോദ സഞ്ചാര കേന്ദ്രമായ പാലക്കയംതട്ടിലേക്ക് 412 കിലേമീറ്റര്‍ ദൂരമുണ്ട്.

    സമുദ്ര നിരപ്പില്‍ നിന്ന് മൂവായിരത്തോളം അടി ഉയരത്തിലാണ് പാലക്കയംതട്ട്. നാല് ചുറ്റുമുള്ള പ്രദേശങ്ങളെ ഉയരെ നിന്ന് കാണാമെന്നാതാണ് സവിശേഷത. മട്ടന്നൂര്‍ വിമാനത്താവളം, ഏഴിമല നാവിക അക്കാദമി, പെരിങ്ങോം കേന്ദ്ര റിസര്‍വ് പൊലീസ് ക്യാമ്പ്, വളപ്പട്ടണം പുഴ, അറബിക്കടല്‍ തുടങ്ങിയ ഇതിന്റെ ദൃശ്യപരിധിയില്‍ വരുന്നു.



    Also Read-വനപ്രദേശം കൃഷിഭൂമിയാണെന്ന് കാണിച്ച് കൈമാറ്റം; വനഭൂമി കൈമാറ്റത്തിന്റെ മുട്ടിൽ കണക്ഷൻ ഇങ്ങനെ



    കോടമഞ്ഞും ഉദയസ്തമയവുമാണ് മറ്റൊരു ആകര്‍ഷണം. കുട്ടികള്‍ക്ക് 20രൂപയും മുതിര്‍ന്നവര്‍ക്ക് 45 രൂപയുമാണ് പ്രവേശനഫീസ്. ടെന്റില്‍ താമസസൗകര്യമുണ്ട്. കോവിഡിനുമുന്‍പ് ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരത്തോളം പേരും ഇടദിവസങ്ങളില്‍ അഞ്ഞുറിലേറെ സന്ദര്‍ശകര്‍ ഇവിടേക്ക് എത്തിയിരുന്നു. ടെന്റ് സൗകര്യം ഒഴികെ ബാക്കിയെല്ലാം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


    Also Read-വിവാഹസഹായം; വാക്ക് പറഞ്ഞവര്‍ പിന്മാറി; യുവതിയ്ക്ക് കൈത്താങ്ങായി സുരേഷ്‌ഗോപി

    നെടുങ്കണ്ടത്തുനിന്ന് രാവിലെ ആറിന് പുറപ്പെട്ട് രാത്രി 9:35ന് പാലക്കയംതട്ടില്‍ എത്തും. കോതമംഗലം-10:00, പെരുമ്പാവൂര്‍ 10:30, തൃശൂര്‍ 1:00, കോഴിക്കോട് 5:00, കണ്ണൂര്‍ 7:45, തളിപ്പറമ്പ് 8:15, കുടിയാന്‍മല 9;20, പാലക്കയംതട്ട് 9:35 എന്നിങ്ങനെയാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ്. പിറ്റേദിവസം പുലര്‍ച്ചെ 5:10ന് പാലക്കയം തട്ടില്‍ നിന്ന് പുറപ്പെട്ട് രാത്രി 7:55ന് നെടുങ്കണ്ടത്തെത്തും.
    Published by:Jayesh Krishnan
    First published:
    )}