ദീർഘദൂര സർവ്വീസുകൾ നാളെ മുതൽ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് KSRTC പറയുന്ന 10 കാര്യങ്ങൾ

തമ്പാനൂർ ഡിപ്പൊയിൽ നിന്ന് സർവ്വീസ് ഉടൻ ഇല്ല. സർവ്വീസുകൾ ആനയറ ഡിപ്പൊ വരെ എത്തും. കിഴക്കേകോട്ടയിൽ നിന്ന് ആനയറയിലേയ്ക്ക് പ്രാദേശിക സർവ്വീസുകളും ഉണ്ടാകും.

News18 Malayalam | news18-malayalam
Updated: July 31, 2020, 1:55 PM IST
ദീർഘദൂര സർവ്വീസുകൾ നാളെ മുതൽ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്  KSRTC  പറയുന്ന 10 കാര്യങ്ങൾ
കെ എസ് ആർ ടി സി
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്‌ച മുതൽ ദീർഘദൂര സർവീസുകൾ പുനരാരംഭിക്കുമെന്ന്‌ കെഎസ്‌ആർടിസി അറിയിച്ചു. കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ യാത്രക്കാരെ ഇറക്കുകയോ കയറ്റുകയോ ചെയ്യില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസ്. ഓൺലൈൻ റിസർവേഷൻ ഉടൻ ഉണ്ടാകില്ലെന്നും കെഎസ്ആർടിസി അറിയിച്ചു. യാത്രക്കാർ അറിയേണ്ടതെല്ലാം;

1.കേരളത്തിന് അകത്ത് എല്ലാ ജില്ലകളിലേയ്ക്കും കെഎസ്ആർടിസി സർവ്വീസുകൾ ഉണ്ടാകും. ശനിയാഴ്ച മുതൽ സൂപ്പർ ഡീലക്സ് അടക്കമുള്ള ദീർഘദൂര സൂപ്പർ ക്ലാസ്സ് സർവീസുകൾ ആരംഭിക്കും. നിലവിലുള്ള കോവിഡ് പ്രോട്ടോകോളിനു വിധേയമായിട്ടാകും സർവ്വീസുകൾ

2. തമ്പാനൂർ ഡിപ്പൊയിൽ നിന്ന് സർവ്വീസ് ഉടൻ ഇല്ല. സർവ്വീസുകൾ ആനയറ ഡിപ്പൊ വരെ എത്തും. കിഴക്കേകോട്ടയിൽ നിന്ന് ആനയറയിലേയ്ക്ക് പ്രാദേശിക സർവ്വീസുകളും ഉണ്ടാകും.

3. കിഴക്കേകോട്ടയിൽ നിന്ന് കൊല്ലം കൊട്ടാരക്കര റിലെ ബസുകൾ ഒരു മണിക്കൂർ ഇടവേളകളിൽ ഉണ്ടാകും. ആനയറയിൽ എത്തുന്ന ദീർഘദൂരബസിലെ യാത്രക്കാരെ സിറ്റിയിലെത്തിക്കാനും കെഎസ്ആർടിസി പ്രത്യേക സർവ്വീസ് നടത്തും.

4.  ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഉടൻ ഉണ്ടാകില്ല. ബസുകളും, യാത്രക്കാരുടെ എണ്ണവും എല്ലാം വിലയിരുത്തിയ ശേഷം ഓൺലൈൻ റിസർവേഷൻ തീരുമാനിക്കും

5. കൊട്ടാരക്കര -  തിരുവനന്തപുരം ചെയിൻ സർവീസുകളും, കൊല്ലം- തിരുവനന്തപുരം സർവ്വീസുകളും  സ്റ്റാച്യു വഴി കിഴക്കേകോട്ട  വരെയും തിരിച്ചും സർവീസ് നടത്തും.
TRENDING:'അപമാനിക്കാൻ പണം നൽകി; ആത്മഹത്യയിലേക്ക് തള്ളിവിട്ടു'; നടൻ വിജയ്ക്കെതിരെ ആരോപണവുമായി മീര മിഥുൻ
[PHOTO]
Gold Rate | 40,000ത്തിൽ തൊട്ട് പവൻ വില; ഗ്രാമിന് 5000 രൂപ
[PHOTO]
'ചെന്നിത്തല തികഞ്ഞ മതേതര വാദി; കോടിയേരി ശ്രമിക്കുന്നത് അഴിമതി മറയ്ക്കാൻ': മുസ്ലീംലീഗ്
[NEWS]


6. തിരുവനന്തപുരം ജില്ലയിലെ മറ്റു ഡിപ്പോകളിൽ നിന്നും തുടങ്ങി  സെൻട്രൽ ഡിപ്പോയിലൂടെ ഓപ്പറേറ്റ് ചെയ്തിരുന്ന  ദീർഘദൂര സർവീസുകൾ തമ്പാനൂർ ഡിപ്പോയിൽ കയറില്ല. സ്റ്റാച്യു, കിഴക്കേ കോട്ട വഴി ഷെഡ്യൂൾ സമയക്രമം പാലിച്ച് ഓപ്പറേറ്റ് ചെയ്യും

7. കണ്ടയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്ന മറ്റ് ഡിപ്പൊകളിൽ നിന്ന് ഉടൻ ദീർഘദൂര സർവ്വീസ് ഉണ്ടാകില്ല. കണ്ടയിൻമെന്റ് സോണിൽ നിന്നും നീക്കം ചെയ്യപ്പെടുന്ന മുറക്ക് മാത്രമേ അത്തരം ഡിപ്പോകളിൽ  നിന്നും സർവീസ് ഓപ്പറേഷൻ ആരംഭിക്കുകയുള്ളു.

8.കിഴക്കേകോട്ട കേന്ദ്രീകരിച്ച് ദീർഘദൂര സർവീസുകൾ ക്രമീകരിക്കും

9. ദീർഘദൂര ബസുകൾ എത്തുന്ന സമയത്തിന് അനുസരിച്ച് പ്രത്യേക റിലെ സർവ്വീസുകൾ നടത്തും. ദീർഘ ദൂര ചെയിൻ സർവീസുകൾ ഒരു മണിക്കൂർ ഇടവേളകളിൽ ക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യും. യാത്രക്കാരുടെ തിരക്കനുസരിച്ച് തുടർ ദിവസങ്ങളിൽ ഇടവേള ക്രമീകരിക്കാവുന്നതാണ്.

10. എല്ലാ സീറ്റിലും യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാം.
Published by: Gowthamy GG
First published: July 31, 2020, 1:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading