നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • KSRTC Strike | നഷ്ടകണക്ക് മാത്രം :ജീവനക്കാരുടെ രണ്ട് ദിവസത്തെ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം മൂന്ന് കോടി രൂപ

    KSRTC Strike | നഷ്ടകണക്ക് മാത്രം :ജീവനക്കാരുടെ രണ്ട് ദിവസത്തെ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം മൂന്ന് കോടി രൂപ

    പണിമുടക്കിയ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ തീരുമാനത്തിന് വിധേയമായി ഡയസ്‌നോണ്‍ ബാധകമാകുമെന്നാണ് എംഡി സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്

    കെ.എസ്.ആർ.ടി.സി.

    കെ.എസ്.ആർ.ടി.സി.

    • Share this:
      തിരുവനന്തപുരം: രണ്ട് ദിവസത്തെ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക്(KSRTC) മൂന്ന് കോടിയോളം രൂപയുടെ നഷ്ടടം സംഭവിച്ചതായി കണക്കുകള്‍. പണിമുടക്ക് ആരംഭിച്ച വെള്ളിയാഴ്ചമാത്രം നഷ്ടം ഒന്നരക്കോടിക്ക് അടുത്താണ്. കെഎസ്ആര്‍ടിസിക്ക് വന്ന ആകെ നഷ്ടം 9 കോടിയാണ്.

      പ്രതിദിനം അഞ്ച് കോടിയോളം രൂപയാണ് സ്ഥാപനത്തിന് നഷ്ടം. പണിമുടക്ക് കൂടി നടന്നപ്പോള്‍ നഷ്ടകണക്കുകള്‍ കൂടി.ഇന്ധനത്തിനും മറ്റുമായി ഒരോ ദിവസവും 2.8 കോടിരൂപയുമാണ് സ്ഥാപനം ചിലവഴിക്കുന്നത്.

      നിലവില്‍ ദിവസവും 3 കോടി 60 രൂപയാണ് കെഎസ്ആര്‍ടിസിയുടെ ശരാശരി വരുമാനം.

      പണിമുടക്കിയ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ തീരുമാനത്തിന് വിധേയമായി ഡയസ്‌നോണ്‍ ബാധകമാകുമെന്നാണ് എംഡി സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് സര്‍ക്കാര്‍ ആയിരിക്കുമെന്നും ഗതാഗമന്ത്രിയും വ്യക്തമാക്കിയിരുന്നു.

      Bribery Case | വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് കോഴവാങ്ങല്‍; ആറു മാസത്തിനിടെ പിടിയിലായത് ഏഴ് റവന്യൂ ഉദ്യോഗസ്ഥര്‍

      സാധാരണ ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ക്കായി ഏറ്റവും അധികം പ്രയോജനപ്പെടേണ്ട സര്‍ക്കാര്‍ സ്ഥാപനമാണ് വില്ലേജ് ഓഫീസ്(Village Office). എന്നാല്‍ കഴിഞ്ഞ ആറുമാസത്തിനിടെ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള കോഴവാങ്ങല്‍ കേസില്‍(Bribery Case) കുടുങ്ങിയത് വില്ലേജ് ഓഫീസര്‍ അടക്കം ഏഴു ജീവനക്കാരാണ്.

      പാവപ്പെട്ടവരായാലും പണക്കാരായാലും ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും വില്ലേജ് ഓഫീസിലുള്ളവര്‍ കനിയണം. ബന്ധുത്വം സ്ഥാപിക്കാനും ആനുകൂല്യങ്ങള്‍ ലഭിക്കാനും കേസുകളില്‍ ഹാജരാക്കാനും വില്ലേജ് ഓഫീസില്‍ നിന്നു ലഭിക്കുന്ന രേഖകള്‍ അത്യാവശ്യമാണ്. എന്നാല്‍ ഇതിനെല്ലാം പണം കൊടുക്കാന്‍ സാധാരണക്കാര്‍ നിര്‍ബന്ധിതരാകുകയാണ്.

      പോക്കുവരവ്, കെട്ടിടങ്ങളുടെ വണ്‍ടൈം ടാക്‌സ്, കെട്ടിട നിര്‍മ്മാണത്തിനുള്ള സ്‌കെച്ച് പ്ലാന്‍, വസ്തുവിന്റെ ഇനം മാറ്റല്‍, നിലം നികത്തല്‍, മണല്‍-പാറ ഖനനം, വ്യാപാര, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി, കോടതി വ്യവഹാരങ്ങളും സിവില്‍- ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍, ഫീല്‍ഡില്‍ പോയി നല്‍കേണ്ട സേവനങ്ങള്‍ തുടങ്ങിയവ മുതലാക്കിയാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ജനങ്ങളെ പിഴിയുന്നത്.

      കോഴക്കേസില്‍ പിടിയിലായ ഉദ്യോഗസ്ഥര്‍

      നവംബര്‍ 5: ചീമേനി വില്ലേജ് ഓഫീസര്‍ കെ വി സന്തോഷ്, ഫീല്‍ഡ് അസിസ്റ്റന്റ് കെ സി മഹേഷ്. പട്ടയം നല്‍കാനായി 10,000 രൂപ

      Also Read-താലിമാല വിറ്റ് ഒന്നരലക്ഷം കൈക്കൂലി തരണം; വില്ലേജ് ഓഫിസറും സഹായിയും പിടിയിൽ

      ഒക്ടോബര്‍ 29: തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് വില്ലേജ് അസിറ്റന്റ് മാത്യു. വസ്തുവിന്റെ കുടിശിക കരം സ്വീകരിക്കാന്‍ വീട്ടമ്മയില്‍ നിന്ന് 10000 രൂപയാണ് കോഴയായി വാങ്ങിയത്.

      സെപ്റ്റംബര്‍ 28: ഇടുക്കി വട്ടവട കോവിലൂര്‍ വില്ലേജ് ഓഫീസര്‍ സിയാദ്, വില്ലേജ് അസിസ്റ്റന്റ് അനീഷ്. മരംമുറിക്കുന്നതിനുള്ള പാസ് നല്‍കാന്‍ കരാറുകാരില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം.

      ആഗസ്റ്റ് 25: മലപ്പുറം ഓഴൂര്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഗിരീഷ് കുമാര്‍. ഭൂമിയുടെ ഇരട്ട സര്‍വേ നമ്പര്‍ ഒറ്റയാക്കാന്‍ ഓമച്ചപ്പുഴ സ്വദേശിയില്‍ നിന്ന് 500 രൂപ കൈപ്പറ്റി.

      ജൂലായ് 1: കണ്ണൂര്‍ പട്ടുവംവില്ലേജ് ഓഫീസര്‍ പി ജസ്റ്റസ്. പിന്തുടര്‍ച്ചവകാശ സര്‍ട്ടിഫിക്കറ്റിനായി ആവശ്യപ്പെട്ടത് 200 രൂപ

      'വില്ലേജ് ഓഫീസര്‍മാരുടെ യോഗം കഴിഞ്ഞദിവസം വിളിച്ച് ചേര്‍ത്തിരുന്നു. റവന്യൂ വിജിലന്‍സിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയിട്ടുണ്ട്. ഒരു ശതമാനം ജീവനക്കാരാണ് പേരുദോഷമുണ്ടാക്കുന്നത്. ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫീസിലെ 23 ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി' റവന്യൂമന്ത്രി കെ രാജന്‍ വ്യക്തമാക്കി.
      Published by:Jayashankar AV
      First published:
      )}