• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലീവ് വേക്കന്‍സിയില്‍ നിയമിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്; എംപാനലുകാര്‍ സമരം അവസാനിപ്പിച്ചു

ലീവ് വേക്കന്‍സിയില്‍ നിയമിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്; എംപാനലുകാര്‍ സമരം അവസാനിപ്പിച്ചു

നിലവില്‍ കെഎസ്ആര്‍ടിസിയുലെ 800ഓളം സ്ഥിര ജീവനക്കാര്‍ അവധിയിലാണ്. ഇതില്‍ 400ഓളം പേര്‍ അപകടത്തില്‍പ്പെട്ട് അവധിയെടുത്തവരാണ്.

ഫോട്ടോ കടപ്പാട്: കേരള കൗമുദി (അനുഷ് ഭദ്രൻ)

ഫോട്ടോ കടപ്പാട്: കേരള കൗമുദി (അനുഷ് ഭദ്രൻ)

  • Last Updated :
  • Share this:
    തിരുവനന്തപുരം: ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംപാനലുകാര്‍ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരെ ലീവ് വേക്കന്‍സിയില്‍ നിയമിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

    നിലവില്‍ കെഎസ്ആര്‍ടിസിയുലെ 800ഓളം സ്ഥിര ജീവനക്കാര്‍ അവധിയിലാണ്. ഇതില്‍ 400ഓളം പേര്‍ അപകടത്തില്‍പ്പെട്ട് അവധിയെടുത്തവരാണ്. എംപാനലുകാരെ പിരിച്ചുവിട്ടതിനു പിന്നാലെ ജോലിയില്‍ പ്രവേശിച്ച കണ്ടക്ടര്‍മാരില്‍ 100 പേര്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത്തരം ഒഴിവുകളിലേക്ക് എംപാനലുകാരെ പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

    Also Read ജലീലിന്റെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: റവല്യൂഷണറിയൂത്ത്

    നിലവിലുള്ള ജീവനക്കാര്‍ അവധി എടുത്താലും എം പാനലുകാരെ ജോലിക്ക് നിയോഗിക്കാമെന്നും മന്ത്രി അറിയിച്ചു. ഇതിനായി അവധിയിലുള്ളവരുടെ ഒഴിവ് നികത്താന്‍ പ്രത്യേക എംപാനല്‍ തയാറാക്കാനാണ് തീരുമാനം.

    First published: