തിരുവനന്തപുരം • കെ എസ് ആർ ടി സി ഫാസ്റ്റും, സൂപ്പർ ഫാസ്സ്റ്റ് ബസും തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന യാത്രക്കാരുടെ പരാതിക്ക് ഒടുവിൽ പരിഹാരം. രണ്ട് ബസുകളുടെയും നിറം മാറ്റാൻ കെ എസ് ആർ ടി സി തീരുമാനിച്ചു. മുൻവശത്തെ മഞ്ഞനിറം കൂട്ടിയും ചുവപ്പുനിറം കുറച്ചുമാണു പുതിയ സൂപ്പർഫാസ്റ്റുകൾ വരുന്നത്. സ്വിഫ്റ്റ് കമ്പനിയുടെ പേരിലായതിനാൽ സ്വിഫ്റ്റിന്റെ ഓറഞ്ച് നിറത്തിൽ വരകളുമുണ്ടാകും.
131 ബസുകൾ പുത്തൻ നിറത്തിൽ മാർച്ചോടെ പുറത്തിറങ്ങും. രണ്ടാംഘട്ടത്തിൽ കിഫ്ബി ഫണ്ടിൽ നിന്ന് 262 സൂപ്പർഫാസ്റ്റുകളും വരും. ഈ ബസുകൾ വരുന്നതോടെ നിലവിൽ 7 വർഷം പഴക്കമുള്ള 237 സൂപ്പർഫാസ്റ്റുകളും 8 വർഷം പഴക്കമുള്ള 68 ബസുകളും ഓർഡിനറി സർവീസുകളാക്കി മാറ്റാനും കെ എസ് ആർ ടി സി തീരുമാനിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.