• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കോവിഡ് കാല നിയന്ത്രണങ്ങളില്‍ പരിഹാസം' സംസ്ഥാന സര്‍ക്കാരിനെതിരെ KSRTC എംഡി ബിജു പ്രഭാകര്‍

'കോവിഡ് കാല നിയന്ത്രണങ്ങളില്‍ പരിഹാസം' സംസ്ഥാന സര്‍ക്കാരിനെതിരെ KSRTC എംഡി ബിജു പ്രഭാകര്‍

കെഎസ്ആര്‍ടിസിയിലെ ബിഎംസിന്‍റെ തൊഴിലാളി സംഘടനയായ കെഎസ്ടിഎ സംഘ് സംസ്ഥാന സമ്മേളന വേദിയിലാണ് എംഡി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്

  • Share this:
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ. മദ്യം വാങ്ങി വീട്ടിൽ എത്തിച്ച് കുടിച്ചാൽ കൊറോണ വരും.അതിനാൽ ബിവറേജ് തുറക്കാൻ അനുമതി നൽകിയില്ല..കോവിഡ് കാലത്ത് ബിവറേജസ് അടച്ചിട്ടതിനാലാണ് ഒരു തലമുറ മയക്കുമരുന്നിലേയ്ക്ക് മാറിയത്..ബസിൽ രണ്ട് സീറ്റിൽ ഇരുന്ന് യാത്ര ചെയ്താൽ കുഴപ്പമില്ല..പക്ഷേ നിന്ന് യാത്ര ചെയ്താൽ കൊറോണ വരുമെന്നും ബിജു പ്രഭാകര്‍ പരിഹസിച്ചു.ഇവയെല്ലാം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും മാറ്റുണ്ടായില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു.



പൊതു ഗതാഗതം ശക്തിപ്പെടുത്തുന്ന നിലപാട് അല്ല സംസ്ഥാനത്തിനും കേന്ദ്രത്തിനുമുള്ളതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.20 ലക്ഷം ആൾക്കാരെ കൊണ്ട് പോകുന്ന പൊതുഗതാഗതത്തിന് ഒരു പിന്തുണയും ഇല്ല.. എല്ലാവർക്കും മെട്രോ മതി.ചർച്ചകൾ മെട്രോ നടപ്പാക്കാൻ വേണ്ടി മാത്രമാണെന്നും ബിജു പ്രഭാകർ കുറ്റപ്പെടുത്തി.

കെഎസ്ആര്‍ടിസിയിലെ ബിഎംസിന്‍റെ തൊഴിലാളി സംഘടനയായ കെഎസ്ടിഎ സംഘ് സംസ്ഥാന സമ്മേളന വേദിയിലാണ് എംഡി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്
Published by:Arun krishna
First published: