തിരുവനന്തപുരം: നവായിക്കുലത്ത് കെഎസ്ആര്‍ടിസി(KSRTC) മിന്നലും തടി ലോറിയും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്(Injury). തമിഴ്നാട് സ്വദേശികളായ അഞ്ചു പേര്‍ക്കും ബസ് ഡ്രൈവറായ കോട്ടയം സ്വദേശി ഷനോജിനും കണ്ടക്ടര്‍ അഞ്ചല്‍ സ്വദേശി അനൂപിനുമാണ് പരിക്കേറ്റത്. തിരുവനന്തപുരം ഭാഗത്തേക്ക് വന്ന കെ.എസ്.ആര്.ടി.സി മിന്നലും എതിര്‍ദിശയില്‍ വന്ന തടി ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് അപകടം. തടി ലോറിയെ ഓവര്‍ടേക്ക് ചെയ്തു വന്ന ആംബുലന്‍സിന്റെ ബാക്കില്‍ തട്ടിയ ശേഷം ബസ് തടി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ ആറ് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഗുരുതര പരിക്കേറ്റ യാത്രക്കാരില്‍ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രോഗിയെ കൊണ്ടുപോയ ശേഷം മടങ്ങി വന്ന ആംബുലന്‍സിന്റെ പിന്‍ഭാഗത്താണ് ബസ് തട്ടിയത്. തുടര്‍ന്ന് ലോറിയുടെ സൈഡിലും ഇടിക്കുകയായിരുന്നു.
Death | കോട്ടയത്ത് ഫ്ലാറ്റിന്റെ 12-ാം നിലയില്‍ നിന്ന് വീണ് സ്കൂള്‍ വിദ്യാര്‍ഥിനി മരിച്ചു
ഫ്ലാറ്റിന്റെ 12-ാംനിലയില്‍ നിന്ന് വീണ് സ്കൂള്‍ വിദ്യാര്‍ഥിനി മരിച്ചു(Death). യുഎസിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോണ്‍ ടെന്നി കുര്യന്റെ മകള്‍ റെയ (15) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10ന് കഞ്ഞിക്കുഴി സ്കൈലൈന്‍ ഫ്ലാറ്റിലാണ് സംഭവം.
ശബ്ദം കേട്ട് എത്തിയ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനാണ് പെണ്‍കുട്ടി വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ ഫ്ലാറ്റ് അദധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. കണ്ട്രോള് റൂം പൊലീസ് എത്തി റെയയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.