• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC | വിപണി വിലയ്ക്ക് ഡീസൽ വേണം; ഹൈക്കോടതി വിധിക്കേതിരെ KSRTC സുപ്രീം കോടതിയിൽ

KSRTC | വിപണി വിലയ്ക്ക് ഡീസൽ വേണം; ഹൈക്കോടതി വിധിക്കേതിരെ KSRTC സുപ്രീം കോടതിയിൽ

സാധാരണയിലും ഉയർന്ന തുക നൽകി ഡീസല്‍ വാങ്ങുന്നത് കെഎസ്‌ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. ഈ നില തുടര്‍ന്നാല്‍ കെ എസ് ആർ ടി സി അടച്ചുപൂട്ടേണ്ടി വരുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു

KSRTC

KSRTC

  • Share this:
ന്യൂഡല്‍ഹി: വിപണി വിലയേക്കാള്‍ ഉയർന്ന തുകയ്ക്ക് ഇന്ധനം വാങ്ങണമെന്ന എണ്ണക്കമ്ബനികളുടെ നിര്‍ദേശം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ കെഎസ്‌ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് കെഎസ്‌ആര്‍ടിസി സമര്‍പ്പിച്ച അപ്പീലില്‍ ആവശ്യപ്പെട്ടു. വിപണി വിലയ്ക്ക് ഡീസല്‍ ലഭ്യമാക്കണമെന്നും കെഎസ്‌ആര്‍ടിസി സുപ്രീം കോടതിയിൽ നൽകിയ ആവശ്യപ്പെട്ടു.

സാധാരണയിലും ഉയർന്ന തുക നൽകി ഡീസല്‍ വാങ്ങുന്നത് കെഎസ്‌ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. ഈ നില തുടര്‍ന്നാല്‍ കെ എസ് ആർ ടി സി അടച്ചുപൂട്ടേണ്ടി വരുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കെഎസ്‌ആര്‍ടിസിക്ക് വിപണിവിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന് എണ്ണക്കമ്പനികളുടെ നിര്‍ദേശം തള്ളിക്കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ എണ്ണക്കമ്പനികള്‍ നല്‍കിയ അപ്പീലിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

പ്രതിദിനം സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസിക്ക് 4 ലക്ഷം ലിറ്റര്‍ ഡീസല്‍ ആണ് ആവശ്യമായി വരുന്നത്. അതുകൊണ്ടുതന്നെ വൻകിട ഉപഭോക്താവായാണ് കെഎസ്‌ആര്‍ടിസിയെ പെട്രോളിയം കോര്‍പ്പറേഷനുകള്‍ പരിഗണിക്കുന്നത്. ഇരട്ട വില സംവിധാനം നടപ്പാക്കിയതോടെ കെഎസ്‌ആര്‍ടിസി കൂടുതല്‍ ഇന്ധനം ആവശ്യമായ കുത്തക സ്ഥാപനങ്ങളുടെ പട്ടികയിലായി. നേരത്തേ വിപണി വിലയെക്കാള്‍ 1.90 രൂപ ലീറ്ററിനു കുറച്ചാണ് കെഎസ്‌ആര്‍ടിസിക്ക് ഡിസ്‌കൗണ്ട് നല്‍കിയിരുന്നത്. ബള്‍ക്ക് പര്‍ച്ചേസില്‍ മാറ്റം വന്നതോടെ 1 ലീറ്റര്‍ ഡീസലിന് വിപണി വിലയേക്കാള്‍ 27 രൂപ അധികം നല്‍കേണ്ട അവസ്ഥയിലാണ് കെ എസ് ആർ ടി സി. ഇത് കോർപറേഷന്‍റെ പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിച്ചു.

തിരുവനന്തപുരത്ത് KSRTC ബസ് കടക്കുള്ളിലേക്ക് ഇടിച്ചുകയറി; ഡ്രൈവർ ഉൾപ്പെടെ 22 പേർക്ക് പരിക്ക്

പള്ളിച്ചല്‍ (Pallichal) പാരൂര്‍ക്കുഴി ദേശീയപാതയില്‍ കെ എസ് ആർ ടി സി ബസ് കടക്കുള്ളിലേക്ക് ഇടിച്ച് കയറി നിരവധി പേര്‍ക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലും കാറിലും ഇടിച്ച് മറിഞ്ഞത്. കെ എസ് ആര്‍ ടി സി ഡ്രൈവറുള്‍പ്പെടെ 22 പേര്‍ക്ക് പരിക്കേറ്റു. എട്ടുപേര്‍ക്ക് സാരമായ പരിക്കുമേറ്റു. നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ് അപകടത്തിൽപെട്ടത്.

Also Read- Food safety raid| മീനിൽ നിറയെ പുഴു; തിരുവനന്തപുരത്ത് പിടിച്ചെടുത്തത് ഒരു മാസം പഴക്കമുള്ള 800 കിലോ മത്സ്യം

വാഹനം ഇടിച്ച് കയറിയ കട അവധിയായിരുന്നതിനാലും റോഡരികില്‍ മറ്റു യാത്രക്കാരില്ലാതിരുന്നതിനാലും വന്‍ദുരന്തമൊഴിവായി. ദേശിയപാതയില്‍ നിരന്തരം അപകടം നടക്കുന്ന പ്രദേശമാണ് പള്ളിച്ചല്‍ പാരൂര്‍ക്കുഴി ദേശീയപാത.

ഫയര്‍ഫോഴ്‌സും പൊലീസുമെത്തി അപകടത്തില്‍പ്പെട്ട ബസ് ക്രെയിന്‍ ഉപയോഗിച്ച് മാറ്റി. സംഭവത്തെ തുടര്‍ന്ന് ദേശീയപാതിയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. രണ്ടുദിവസം മുമ്പ് ഇവിടെ ബൈക്കപകടത്തിൽ രണ്ടു പേർ മരണപ്പെട്ടിരുന്നു.
Published by:Anuraj GR
First published: