• HOME
  • »
  • NEWS
  • »
  • kerala
  • »
  • കെഎസ്ആര്‍ടിസിയുടെ സൗജന്യ പാസുകളും, കണ്‍സഷനുകളും നിര്‍ത്തലാക്കണമെന്ന് തച്ചങ്കരി

കെഎസ്ആര്‍ടിസിയുടെ സൗജന്യ പാസുകളും, കണ്‍സഷനുകളും നിര്‍ത്തലാക്കണമെന്ന് തച്ചങ്കരി

ksrtc

ksrtc

  • Share this:
    തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ സൗജന്യ പാസുകളും, കണ്‍സഷനുകളും നിര്‍ത്തലാക്കണമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി. അല്ലെങ്കില്‍ കണ്‍സഷന്‍ തുക സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് നല്‍കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യമില്ലാത്ത താല്‍കാലിക ജീവനക്കാരെ പിരിച്ച് വിടാന്‍ അനുവദിക്കണമെന്നും, മെക്കാനിക്കല്‍ ജോലികള്‍ ഔട്ട് സോഷ്‌സ് ചെയ്യാന്‍ അനുവദിക്കണമെന്നും തച്ചങ്കരി സര്‍ക്കാരിന് മുന്നില്‍വെച്ച നിര്‍ദ്ദേശങ്ങളിലുണ്ട്.

    കോര്‍പ്പറേഷന്റെ ചിലവുകള്‍ സ്വയം കണ്ടെത്താന്‍ നാല് കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

    കൂടുതല്‍ നാട്ടാനകളുള്ളത് തൃശൂരില്‍, പക്ഷേ ഈ നേട്ടങ്ങള്‍ തലസ്ഥാനത്തിന്

    കെഎസ്ആര്‍ടിസിയുടെ സൗജന്യ പാസുകളും, കണ്‍സഷനുകളും നിര്‍ത്തലാക്കുക, അല്ലെങ്കില്‍ അതിന് തുല്യമായ തുക കെഎസ്ആര്‍ടിസിയ്ക്ക് നല്‍കുക, ആവശ്യത്തിലധികമുള്ള അസ്ഥിരം ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവദിക്കുക, അല്ലെങ്കില്‍ അവര്‍ക്ക് പകരം തൊഴില്‍ നല്‍കുകയോ കോര്‍പ്പറേഷന് തുല്യമായ തുക അനുവദിക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.



    ഫേസ്ബുക്കില്‍ ഏറ്റുമുട്ടി തോമസ് ഐസക്കും ചെന്നിത്തലയും


    പുതിയ ബസുകള്‍ പണം കടമെടുത്ത് വാങ്ങുന്നതിന് പകരം വെറ്റ് ലീസ് വ്യവസ്ഥയില്‍ കേരളത്തിലെ മുഴുവന്‍ ബസുകളും സര്‍വീസ് നടത്താന്‍ അനുവദിയ്ക്കണമെന്നും നിര്‍ദേശമുണ്ട്. മുഖ്യധാര ഗതാഗതം കോര്‍പ്പറേഷന്‍ ചെയ്തുകൊണ്ട് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യാനും പറയുന്ന നിര്‍ദ്ദേശത്തില്‍ ഇവയ്‌ക്കൊന്നും അനുവാദം നല്‍കുന്നില്ലെങ്കില്‍ ഇപ്പോള്‍ തുടരുന്നത് പോലെ ധനസഹായം നല്‍കണമെന്നും പറയുന്നു.

    First published: