KSRTC ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് കണ്ടക്ടർക്കും ഡ്രൈവർക്കും പരിക്കേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ടു
KSRTC ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് കണ്ടക്ടർക്കും ഡ്രൈവർക്കും പരിക്കേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ടു
പൂര്‍ണമായും കത്തിയമര്‍ന്ന മെഷീന് സമീപത്ത് നിന്ന് മാറ്റുമ്പോഴാണ് കണ്ടക്ടര്‍ പെരുമ്പാവൂര്‍ സ്വദേശി എം.എം. മുഹമ്മദ്, ഡ്രൈവര്‍ എറണാകുളം സ്വദേശി ജേക്കബ്ബ് ആന്റണി എന്നിവര്‍ക്ക് പരിക്കേറ്റത്
സുൽത്താൻ ബത്തേരി: ടിക്കറ്റ് പ്രിന്റിങ് മെഷീന് (Ticket Machine) പൊട്ടിത്തെറിച്ച് കെഎസ്ആര്‍ടിസി (KSRTC) കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. സുല്‍ത്താന്‍ ബത്തേരി (Sulthan Bathery) ഡിപ്പോയില്‍ ജീവനക്കാരുടെ വിശ്രമ മുറിയില്‍ രാവിലെയായിരുന്നു സംഭവം. പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്ന എത്തിയ സൂപ്പര്‍ ഡീലക്സ് ബസില്‍ ഉപയോഗിച്ച മെഷീനാണ് പൊട്ടിത്തെറിച്ചത്.
Also Read- Omicron| ഒമിക്രോൺ തരംഗം; സംസ്ഥാനത്ത് പടരുന്നതിൽ 94 ശതമാനവും ഒമിക്രോണെന്ന് ആരോഗ്യമന്ത്രി
പൂര്‍ണമായും കത്തിയമര്‍ന്ന മെഷീന് സമീപത്ത് നിന്ന് മാറ്റുമ്പോഴാണ് കണ്ടക്ടര്‍ പെരുമ്പാവൂര്‍ സ്വദേശി എം.എം. മുഹമ്മദ്, ഡ്രൈവര്‍ എറണാകുളം സ്വദേശി ജേക്കബ്ബ് ആന്റണി എന്നിവര്‍ക്ക് പരിക്കേറ്റത്. ബസ് ഡിപ്പോയിലെത്തിച്ചതിന് ശേഷം കണ്ടക്ടറും ഡ്രൈവറും വിശ്രമ മുറിയില്‍ ഉറങ്ങുന്നതിനിടയിലായിരുന്നു മെഷീന് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഈ സമയം ബര്‍ത്തിലായിരുന്നു മെഷീന് സൂക്ഷിച്ചത്. ശബ്ദംകേട്ട് ഉണര്‍ന്ന ജീവനക്കാര്‍ കണ്ടത് മെഷീന് കത്തുന്നതാണ്.
ഒരുമാസം മുമ്പ് വാങ്ങിയ മെഷീനാണ് പൊട്ടിത്തെറിച്ചത്. ആദ്യമായാണ് ടിക്കറ്റ് മെഷീന് പൊട്ടിത്തെറിക്കുന്നതെന്നും ജീവനക്കാര്‍ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ കമ്പനിയുടെ മെഷീനുകള്‍ വാങ്ങിയതില്‍ അഴിമതി ആരോപണം ഉയർന്നിരുന്നു. പൊതുമേഖലാ കമ്പനിയ്ക്ക് പകരം സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.