നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സാമ്പത്തിക പ്രതിസന്ധി: തൊഴിലാളികൾക്ക് ലേ ഓഫ് നൽകാനൊരുങ്ങി KSRTC മാനേജ്മെന്റ്

    സാമ്പത്തിക പ്രതിസന്ധി: തൊഴിലാളികൾക്ക് ലേ ഓഫ് നൽകാനൊരുങ്ങി KSRTC മാനേജ്മെന്റ്

    4000ത്തോളം ജീവനക്കാർക്ക് ലേ ഓഫ് നൽകേണ്ടി വരുമെന്നാണ് ശുപാർശ. തൊഴിലാളി സംഘടനകൾ ശുപാർശയെ ശക്തമായി എതിർത്തു

    കെ.എസ്.ആർ.ടി.സി.

    കെ.എസ്.ആർ.ടി.സി.

    • Last Updated :
    • Share this:
    തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ തെഴിലാളികൾക്ക് ലേ ഓഫ് നൽകാൻ കെഎസ്ആർടിസി എം.ഡി. ബിജു പ്രഭാകരിന്റെ ശുപാർശ. മുൻപത്തേക്കാളും കുറവ് ബസുകൾ സർവ്വീസ് നടത്തുന്ന സാഹചര്യത്തിൽ നിലവിലെ ജീവനക്കാരുടെ എണ്ണം വളരെ അധികമാണെന്നതാണ് കാരണമായി പറയുന്നത്. അംഗീകൃത തൊഴിലാളി സംഘടനകളുടെ യോഗത്തിലാണ് എംഡിയുടെ ശുപാർശ. തൊഴിലാളി സംഘടനകൾ ശുപാർശ എതിർത്തു.

    കോവിഡിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് സർക്കാർ കടന്നു പോകുന്നത്. 4800 ബസുകൾ സർവ്വീസ് നടത്തിയിരുന്നയിടത്ത് നിലവിൽ 3300ൽ താഴെ ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. എല്ലാ മാസവും സർക്കാർ പണം നൽകിയാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത് . ആ പ്രതിസന്ധി മറികടക്കാനാണ് ജീവനക്കാർക്ക് ലേ ഓഫ് എന്ന നിർദ്ദേശം കെഎസ്ആർടിസി മാനേജ്മെന്റ് മുന്നോട്ട് വച്ചത്.

    4000 ത്തോളം പേർക്ക് ലേ ഓഫ് നൽകേണ്ടി വരുമെന്ന് കെഎസ്ആർടിസി എംഡിയുടെ ശുപാർശ. അല്ലെങ്കിൽ 50% ശമ്പളം നൽകി ഒരു വർഷം മുതൽ അഞ്ച് വർഷം വരെ ​ദൈർഘ്യമുള്ള ദീർഘകാല ലീവ് നൽകാമെന്നും ശുപാർശയുണ്ട്. മധ്യപ്രദേശ് സർക്കാർ ആ രീതിയാണ് ചെയ്തത്. രണ്ട് ശുപാർശകളും കെഎസ്ആർടിസി അംഗീകൃത തൊഴിലാളി സംഘടനകൾ എതിർത്തു.

    നയപരമായ വിഷയമായതിനാൽ സർക്കാർ തീരുമാനത്തിന് ശുപാർശ അയക്കും. സർക്കാർ നിർദ്ദേശം അനുസരിച്ച് മുന്നോട്ട് പോകുമെന്നും ചെലവ് കുറയ്ക്കാതെ മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണെന്നും ബിജു പ്രഭാകർ യോ​ഗത്തെ അറിയിച്ചു.

    കെഎസ്ആർടിസി നിലവിൽ നേരിട്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇതിനായി മുഴുവൻ ജീവനക്കാരുടേയും യൂണിയൻ പ്രതിനിധികളുടേയും സഹകരണം മാനേജ്മെന്റ് അഭ്യർത്ഥിച്ചു. ഓരോ യൂണിറ്റിലുമുള്ള ഡെഡ് ട്രിപ്പ് കുറയ്ക്കാനുള്ള കണക്കുകൾ അതാത് യൂണിറ്റ് ഓഫീസർമാർക്ക് നൽകി കഴിഞ്ഞു. ഇതിൽ വീഴ്ച വരുത്തുകയും അനാവശ്യമായി ട്രിപ്പ് നടത്തുന്ന യൂണിറ്റ് ഓഫീസർമാർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും  കെഎസ്ആർടിസിയിലെ അം​ഗീകൃത യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സിഎംഡി അറിയിച്ചു.



    വരുമാനം ഇല്ലാത്ത സർവീസുകൾ ഒഴിവാക്കും. ഇതിനുള്ള നിർദേശം ഉടൻ തന്നെ പുറപ്പെടുവിക്കും. വരുമാനം  ഇല്ലാത്ത സർവീസുകൾ ഒഴിവാക്കണമെന്നും സി.എം.ഡി. അറിയിച്ചു. ശമ്പളം നൽകാൻ ഉൽപ്പെടെ ഏതാണ്ട് 100 കോടിയോളം രൂപയാണ് സർക്കാരിനോട് ഓരോ മാസവും അഭ്യർത്ഥിക്കുന്നതെന്നും തൊഴിലാളി സംഘടനകളുടെ യോഗത്തിൽ സിഎംഡി അറിയിച്ചു.

    ബെവ്‌കോ ഔട്ട്ലൈറ്റുകൾ കെഎസ്ആർടിസിയുടെ ഒരു ഡിപ്പോയിലും തുടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് സി.എം.ഡി. യോ​ഗത്തെ അറിയിച്ചു. ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങൾ മുഴുവനും വർക്ക്ഷോപ്പോ, ഡിപ്പോയ്ക്ക് പുറത്തുള്ളവയോ, അല്ലെങ്കിൽ കെഎസ്ആർടിസിക്ക് വിവിധ സ്ഥലങ്ങളിൽ റോഡിന്റെ വശത്തുള്ള സ്ഥലങ്ങളിൽ ആണെന്നും അറിയിച്ചിട്ടുണ്ട്. ഉയർന്ന വാടക ലഭിക്കുന്ന പക്ഷം ഈ സ്ഥലങ്ങൾ ബെവ്‌കോയ്ക്ക് വാടകയ്ക്ക് നൽകാം, ഇതു സംബന്ധിച്ചു ജീവനക്കാർക്ക് യാതൊരു ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്നും സി.എം.ഡി. അറിയിച്ചു.

    നിലവിൽ കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണ്. വിവിധ സ്ഥലങ്ങളിൽ നിന്നും പുതിയതായി സർവ്വീസ് ആരംഭിക്കണമെന്നുള്ള ആവശ്യം നിരന്തരം ഉണ്ടാകുന്നു. എന്നാൽ  ഉച്ച സമയത്ത് യാത്രക്കാർ പോലും ഇല്ലാതെയാണ് പല സർവ്വീസുകളും നടത്തുന്നത്. വരുമാനമില്ലാത്ത സർവ്വീസുകൾ ഒഴിവാക്കിയാലെ  ഇനി പിടിച്ച് നിൽക്കാനാകൂ.

    ജൂൺ മാസത്തിൽ വരുമാനം 21.26 കോടിയും, ഡീസലിനായി നൽകിയത് 17.39 കോടിയുമാണ്. ജൂലൈയിൽ വരുമാനം 51.04 കോടി, ഡീസൽ ചിലവ് 43.70 കോടി, ആ​ഗസ്റ്റിൽ വരുമാനം 75.71 കോടി, ഡീസൽ ചിലവ് 53.33 കോടി രൂപ എന്നിങ്ങനെയാണ്.
    Published by:user_57
    First published:
    )}