HOME » NEWS » Kerala » KSRTC PUMPS TO START SOON IN KERALA AND EIGHT WITHIN 100 DAYS

KSRTC | കെഎസ്ആർടിസിയുടെ പമ്പുകൾ ഉടൻ തുടങ്ങും; എട്ടെണ്ണം 100 ദിവസത്തിനകം

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് 67 പമ്പുകളാണ് കെ എസ് ആർ ടി സി തുടങ്ങാന്‍ തീരുമാനിച്ചത്

News18 Malayalam | news18-malayalam
Updated: June 13, 2021, 5:51 PM IST
KSRTC | കെഎസ്ആർടിസിയുടെ പമ്പുകൾ ഉടൻ തുടങ്ങും; എട്ടെണ്ണം 100 ദിവസത്തിനകം
petrol disel fuel
  • Share this:
തിരുവനന്തപുരം; പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള പെട്രോളിയം ഉല്പനങ്ങള്‍ നല്‍കുന്നതിനും അതുവഴി വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തുടനീളം പെട്രോള്‍ - ഡീസല്‍ പമ്ബുകള്‍ തുടങ്ങും. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചതാണ് ഇക്കാര്യം.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് 67 പമ്പുകളാണ് കെ എസ് ആർ ടി സി തുടങ്ങാന്‍ തീരുമാനിച്ചത്. കെ എസ് ആര്‍ ടി സി യുടെ , നിലവില്‍ ഉള്ള ഡീസല്‍ പമ്പുകള്‍ക്ക് ഒപ്പം പെട്രോള്‍ യൂണിറ്റു കൂടി ചേര്‍ത്താണ് പമ്പുകള്‍ ആരംഭിക്കുന്നത്. ഡീലര്‍ കമ്മീഷനും സ്ഥല വാടകയും ഉള്‍പ്പടെ ഉയര്‍ന്ന വരുമാനമാണ് ഇതിലൂടെ കെ എസ് ആർ ടി സി പ്രതീക്ഷിക്കുന്നത്. ഇത് കെ എസ് ആര്‍ ടി സി യെ നിലവിലുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സഹായിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

ഈ പദ്ധതിയിലെ ആദ്യത്തെ എട്ട് പമ്പുകള്‍ അടുത്ത നൂറു ദിവസത്തിനകം തുടങ്ങും. ഇതിനുള്ള അനുമതി ലഭിച്ചുവെന്ന് മന്ത്രി അറിയിച്ചു. ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, ഗുരുവായൂര്‍, തൃശൂര്‍, ആറ്റിങ്ങല്‍, നെടുമങ്ങാട്, ചാത്തന്നൂര്‍ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളില്‍ പമ്പുകള്‍ തുടങ്ങുക.

മൂവാറ്റുപുഴ, അങ്കമാലി , കണ്ണൂര്‍ , കോഴിക്കോട് , പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും നിലവിലുള്ള ഡീസല്‍ പമ്പുകളോടൊപ്പം പെട്രോള്‍ പമ്പുകളും തുടങ്ങും. കെ എസ് ആര്‍ ടി സിക്ക് ഇതിനായി സാമ്പത്തിക ബാധ്യത ഇല്ലെന്നും , മുഴുവന്‍ ചെലവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആണ് മുടക്കുന്നതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും വാണിജ്യപ്രാധാന്യമുള്ള സ്ഥലങ്ങളിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഇവിടെ നിന്നും കെഎസ്ആർടിസി ബസുകൾക്ക് മാത്രമാണ് കൺസ്യൂമർ പമ്പിൽ നിന്നും ഡീസൽ നൽകുന്നത്. ഇവയോട് പെട്രോൾ യൂണിറ്റും ചേർത്ത് ഓരോ ഡിപ്പോയുടേയും മുൻവശത്ത് ആധുനിക ഓൺലൈൻ ഫ്യുവൽ മോണിറ്ററിം​ഗ് സംവിധാനമുള്ള റീട്ടെൽ ഔട്ട്ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ഇവിടെ നിന്നും പൊതുജനങ്ങൾക്ക് പകൽ സമയവും, കെഎസ്ആർടിസിക്ക് കൺസ്യൂമർ പമ്പിൽ നിന്നും രാത്രിയും ഡീസൽ നിറക്കുന്നതിനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്.

ധാരണാപത്രപ്രകാരം ഇവിടെ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി പുതിയ പമ്പുകൾ സ്ഥാപിച്ച് പൊതുജനങ്ങൾക്കായി തുറന്ന് നൽകും. ഇതിനായി ശരാശരി 30 മുതൽ 40 സെന്റ് സ്ഥലം വരെ കെഎസ്ആർടിസി ദീർഘകാലപാട്ടത്തിനായി ഐഒസിക്ക് നൽകും. കൂടാതെ അഞ്ച് കിലോ​ഗ്രാമിന്റെ സിലിണ്ടർ , ടോയിലറ്റ്, കഫ്റ്റേരിയ എന്നിവയുടെ അധിക വരുമാനവും കെഎസ്ആർടിസിയും ഐഒസിയും പങ്കിട്ടെടുക്കും. 67 പമ്പിൽ നിന്നും ഇന്ത്യൻ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഡീലർ കമ്മീഷനു പുറമെ സർക്കാർ സ്ഥലത്തിലുള്ള കെഎസ്ആർടിസി നിശ്ചയിക്കുന്ന സ്ഥലവാടകയുൾപ്പെടെ എല്ലാ ചിലവകളും കഴിഞ്ഞ് ഒരു വർഷം 70 കോടിയോളം രൂപ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

ആദ്യഘട്ടത്തിൽ ചേർത്തല, മാവേലിക്കര, മൂവാറ്റുപുഴ, അങ്കമാലി, മൂന്നാർ, കണ്ണൂർ, കോഴിക്കോട്, ചാത്തന്നൂർ, ചാലക്കുടി, ​ഗുരുവായൂർ, തൃശ്ശൂർ, ആറ്റിങ്ങൽ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ഇപ്പോൾ നിലവിലുള്ള ഡീസൽ പമ്പുകളോടൊപ്പം പെട്രോൾ പമ്പുകൾ കൂടി ചേർത്താണ് ആദ്യ ഘട്ടത്തിൽ പദ്ധതി ആരംഭിക്കുക. അതിന് ശേഷമാണ് വിപുലീകരിച്ച പമ്പുകൾ മറ്റു സ്ഥലങ്ങളിൽ തുറക്കുന്നത്. അതിനുള്ള മുഴുവൻ ചിലവും ഐഒസി തന്നെ വഹിക്കും. കൂടാതെ ഓരോ ബസ് സ്റ്റേഷനുകളിലും ഐഒസി യാത്രക്കാർക്കായി മികച്ച ടോയിലറ്റ് സൗകര്യവും, കഫ്റ്റേരിയ സൗകര്യവും ഒരുക്കും.

Also Read 'പരസ്യ പ്രസ്താവന വേണ്ട'; KSRTC CMD ബിജു പ്രഭാകറിനോട് മുഖ്യമന്ത്രി

കെഎസ്ആർടിസി ഇപ്പോൾ നേരിടുന്നത് ജീവനക്കാരുടെ ആധിക്യമാണ്. രണ്ടായിരത്തോളം ജീവനക്കാർ വേണ്ട മെക്കാനിക്കൽ ഡിവിഷനിൽ അയ്യായിരത്തോളം ജീവനക്കാരാണ് നിലവിൽ ഉള്ളത്. തന്നെയുമല്ല 99 വർക്ക്ഷോപ്പുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
Published by: Anuraj GR
First published: June 13, 2021, 5:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories